പാസ്റ്റർ എബ്രഹാം സാമുവേൽ സുവിശേഷകർക്ക് മാതൃക: സെനറ്റർ പിക്കോസി 

പാസ്റ്റർ എബ്രഹാം സാമുവേൽ സുവിശേഷകർക്ക് മാതൃക: സെനറ്റർ പിക്കോസി 

വാർത്ത: സിബിൻ മുല്ലപ്പള്ളി 

ഫിലദൽഫിയജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാൻ ത്യാഗവും സമർപ്പണവും മുഖമുദ്രയാക്കിയ പാസ്റ്റർ എബ്രഹാം സാമുവേലിന്റെ ജീവിതം സുവിശേഷകർക്ക് മാതൃകയാണെന്ന് പെൻസിൽവേനിയ സെനറ്റർ ജോ പിക്കോസി.

അമേരിക്കയിലെ ആദ്യ മലയാളി സഭയായ ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസ്സമ്പ്ളിയുടെ പ്രാരംഭ പ്രവർത്തകനും ന്യൂയോർക്ക് പെന്തെകോസ്തൽ അസംബ്ലി സഭയുടെ സ്ഥാപകനുമായ പാസ്റ്റർ എബ്രഹാം സാമുവേലിന്റെ 90- മത് ജന്മദിന പരിപാടിയിൽ പുരസ്‌കാരം നൽകി ആദരിച്ചു സംസാരിക്കുകയായിരുന്നു സെനറ്റർ. അധ്യക്ഷത വഹിച്ച ഐപിസി. അരുണാചൽ പ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ഡോ.ആൽവിൻ ഡേവിഡ്, പാസ്റ്റർ എബ്രഹാം സാമുവേലിന്റെ സഭാ പ്രവർത്തനങ്ങൾ അനുസ്മരിച്ചു.

പാസ്റ്റർമാരായ വർഗീസ് മത്തായി,  തോമസ് എബ്രഹാം, ചെറിയാൻ പി. ചെറിയാൻ, ബേബി ഡാനിയേൽ, ജോസഫ് മാത്യു, പി.സി. ചാണ്ടി, ജോൺ തോമസ്, രഞ്ജൻ ഫിലിപ്പ്, സണ്ണി മാത്യു, സാമുവേൽ അലക്സാണ്ടർ, ജോർജ് കോശി, ജെയിംസ് എബ്രഹാം, ഡോ. കോശി വൈദ്യൻ ഏന്നിവരും മാതൃു സക്കറിയ, ജോർജ്കുട്ടി ഡാനിയേൽ, ബഞ്ചമിൻ തോമസ്, ജോൺ ചെറിയാൻ, മാതൃു പെരുമാൾ, അനിഷ വർഗീസ്, ശലോമി ചാണ്ടി , ഷിനു വർഗീസ്, സൂസമ്മ ഏബ്രഹാം ഏന്നിവരും ആശംസാ പ്രസംഗങ്ങൾ നടത്തി.

സ്റ്റാൻലി ജോർജ് സ്വാഗതവും, സജി തട്ടയിൽ കൃതജ്ഞതയും പറഞ്ഞു.