കെ.എം ഈപ്പന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു
ചിക്കാഗോ: അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകനും കേരള എക്സ്പ്രസിന്റെ ചീഫ് എഡിറ്ററും ഗ്രേസ് പ്രിന്റിംഗ്, ഗ്രേസ് കൺവെൻഷൻ സെന്റർ എന്നിവയുടെ സ്ഥാപകനുമായ കെ. എം ഈപ്പന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു. നാല് പതിറ്റാണ്ട് മുമ്പ് പ്രവാസിയായി ചിക്കാഗോയിൽ എത്തിയ ശ്രീ കെ എം ഈപ്പന്റെ കഠിനാധ്വാനത്തിന്റെയും ദൈവാശ്രയത്തിന്റെയും വിജയകഥകളുടെ വെളിപ്പെടുത്തലുകളാണ് ഈ ജീവചരിത്രം. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, സാഹിത്യ, മാധ്യമ മേഖലകളിലെ പ്രമുഖർ തങ്ങളുടെ അനുഭവങ്ങൾ ഈ ഗ്രന്ഥത്തിലൂടെ പങ്കുവെക്കും. ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷനാണ് പ്രസിദ്ധീകരണത്തിന്റെ ചുമതല. കുര്യൻ ഫിലിപ്പ് എഡിറ്റർ ഇൻചാർജ് ആയും ജോൺസൺ ഉമ്മൻ കോർഡിനേറ്റർ ആയും പ്രവർത്തിക്കും. സി ജി എം എ ഭാരവാഹികളായ ഡോ അലക്സ് ടി കോശി ഡോ ടൈറ്റസ് ഈപ്പൻ, ഡോ ബിജു ചെറിയാൻ, അജിത്ത് ഈപ്പൻ എന്നിവർ ഉൾപ്പെടുന്ന സമിതി പ്രസിദ്ധീകരണത്തിന് മേൽനോട്ടം വഹിക്കും.
ഈ പുസ്തകത്തിൽ ചേർക്കുവാനായി കെ.എം ഈപ്പനുമയോ അദ്ദേഹത്തിന്റെ സംരംഭങ്ങളുമായോ നിങ്ങൾക്കുള്ള ബന്ധങ്ങളും ഓർമ്മകളും ചുരുക്കത്തിൽ എഴുതി ഫോട്ടോ സഹിതം
Kmeapenbio@gmail.com എന്ന ഇമെയിലോ 847 912 5578, 847 997 7485 എന്ന വാട്സ്ആപ്പിലോ എത്രയും വേഗം അയച്ചു തരുവാൻ അഭ്യർത്ഥിക്കുന്നു.
കുര്യൻ ഫിലിപ്പ്
എഡിറ്റർ ഇൻ ചാർജ്
Advt.
























