ഡോ. എഫി ബി. ജോൺ എടപ്പാറയുടെ പ്രബന്ധം ലോക പ്രശസ്ത ജേർണലിൽ ഇടംനേടി
ഡാളസ്: മലയാളി ശാസ്ത്രഞ്ജ ഡോക്ടർ എഫി ബി. ജോണിന്റെ കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചുള്ള പ്രബന്ധം ശാസ്ത്ര ഗവേഷണ ലോകത്തെ പ്രശസ്ത ജേർണലായ NATURE (npj Climate and Atmospheric Sciences ൽ പ്രസിദ്ധികരിച്ചു. U S Department of Energy ൽ ജോലിചെയ്യുന്ന ഡോക്ടർ എഫി സിയാറ്റിനിൽ കുടുംബമായി കഴിയുന്നു.
ആലുവയിൽ ലീലാ ജോണിന്റെയും പരേതനായ മുൻ കുസാറ്റ് അസിസ്റ്റന്റ് രജിസ്ട്രാർ ബേബി ജോണിന്റേയും മകളും തൃശൂരിൽ ആല്പാറ ഐപിസി ഹെബ്രോൻ സഭാംഗമായ ഇടപ്പാറ ബെന്നിയുടെ മകൻ ഡോ. എഡ്‌വിൻ ബെന്നിയുടെ പത്നിയുമാണ് ഡോക്ടർ എഫി.
Advertisement














































