കെസ്റ്റർ പാടിയ "സീയോനേ നീ ..." എന്ന ഭക്തിഗാനം റിലീസ് ചെയ്തു
ഷാർജ: ഐപിസി ഷാർജ സഭാംഗം ബ്രദർ ലോർഡ്‌സൻ മാത്യു രചിച്ച്, പ്രശസ്ത ക്രൈസ്തവ ഗായകൻ കെസ്റ്റർ പാടിയ പുതിയ ക്രിസ്തീയ ഭക്തിഗാനം 'സീയോനേ നീ ഉണർന്നെഴുന്നേൽക്കുക' എന്ന ഗാനം പുറത്തിറക്കി. ഐപിസി ഷാർജ സഭാശുശ്രൂഷകൻ പാസ്റ്റർ റിൻസൻ എം. തോമസ് സഭാ വൈസ് ചെയർമാൻമാരായ വി.എം. വർഗീസ്, അലക്സ് എൻ. ജേക്കബ് എന്നിവർക്കു നൽകി പ്രകാശനം നിർവഹിച്ചു.
ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ ലാൽ മാത്യു, ഗാനരചയിതാവും സംഗീത സംവിധായകനുമായ ലിബ്നി കട്ടപ്പുറം എന്നിവർ ആശംസയറിയിച്ചു.
കർത്താവിൻ്റെ ആസന്നമായ വരവിനുവേണ്ടി ഒരുങ്ങിയിരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഈ ഗാനം ലൗകിക മോഹങ്ങൾ വെടിഞ്ഞ് കർത്താവിനുവേണ്ടി ശോഭിക്കാൻ പ്രേരണയേകുന്നു. https://youtu.be/HIwsuwlNx70




