തലചായ്ക്കാൻ ഭവനം നൽകി ചെങ്ങന്നൂർ ടൗൺ ഏ.ജി സഭ

തലചായ്ക്കാൻ ഭവനം നൽകി ചെങ്ങന്നൂർ ടൗൺ ഏ.ജി സഭ

ചെങ്ങന്നൂർ: ചെങ്ങന്നൂർ  ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സഭയിലെ ഭവനരഹിതരായ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ ചെലവിൽ, 1200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കോൺക്രീറ്റ് ഭവനം നിർമ്മിച്ച് നൽകി.

2025 ഏപ്രിൽ മാസത്തിൽ  ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി വീടിന്റെ താക്കോൽ കുടുംബാംഗങ്ങൾക്ക് കൈമാറി.

സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയ്സൺ ജോണി അധ്യക്ഷത വഹിച്ച ശുശ്രൂഷയിൽ ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ,   മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജി, പാസ്റ്റർ പോൾസൺ സോളമൻ എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു.

ജോൺ വർഗീസ് (സൺഡേസ്കൂൾ), ജോയന്നാ സൂസൻ മാത്യു (സി.എ), ആലിസ് ജേക്കബ് (ഡബ്ലിയു.എം.സി)  സഭ സെക്രട്ടറി മാത്യു വർഗീസ് ട്രഷറർസജി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങൾക്ക്  വർഗീസ് മാത്യു നേതൃത്വം നൽകുന്നു.