ഡാളസിൽ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് ഫാമിലി സെമിനാർ നവം.14-ന്
ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർമാർക്കും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി Strengthening the Leadership എന്ന പ്രമേയത്തിൽ പ്രത്യേക സെമിനാർ നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ (575 W Arapaho Rd, Richardson, TX 75080) പരിപാടി നടക്കും.
റവ. സതീഷ് കുമാർ, ഡോ.സാബു സാമുവൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ഡോ. തോമസ് ഇടിക്കുള മോഡറേറ്ററായിരിക്കുന്ന സമ്മേളനത്തിൽ ഡോ.വി.എ. വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സഭകളുടെ ആത്മീയ വളർച്ചയ്ക്കും നേതൃത്വത്തിന്റെ ശാക്തീകരണത്തിനും കുടുംബങ്ങളുടെ ആത്മീയ ഐക്യത്തിനും മുൻഗണന നൽകിയാണ് സെമിനാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പ് ചെയർമാൻ പാസ്റ്റർ തോമസ് മുല്ലക്കൽ, സെക്രട്ടറി എസ്. പി. ജെയിംസ്, ട്രഷറർ തോമസ് ചെല്ലേത്ത് എന്നിവരുടെ നേതൃത്വം നൽകും.
ഡാളസിലെ മുഴുവൻ പാസ്റ്റർമാരും സഭാ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുക്കും.
വിവരങ്ങൾക്ക് : (214) 223-1194, (214) 334-6962, (469) 363-5109



