യുപിഎഫ് നേതാക്കളുടെ സംസ്ഥാനതല കോണ്‍ക്ലേവ് മെയ് 19ന് കോട്ടയത്ത്

യുപിഎഫ് പ്രതിനിധികളുടെ കോണ്‍ക്ലേവ് മെയ് 19ന് കോട്ടയത്ത്
കോട്ടയം: കേരളത്തിലെ പെന്തെക്കോസ്തു ഐക്യ കൂട്ടായ്മകളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും പ്രതിനിധികളുടെ യോഗം മെയ് 19 ന് രാവിലെ 10 മുതല്‍ കോട്ടയം സിവിൽ സ്റ്റേഷനിൽ പോലീസ് ക്ലബ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ ഐക്യ കൂട്ടായ്മകളില്‍ ( യൂപിഎഫ്, പാസ്റ്റേഴ്സ് ഫെലോഷിപ്പ് ) നിന്നും രണ്ടു പേര്‍ വീതമാണ് പങ്കെടുക്കുന്നത്.
ഗുഡ്ന്യൂസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംഗമത്തില്‍ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കും. സഭാനേതാക്കന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും.
വിവരങ്ങള്‍ക്ക്: 94473 72726, 94962 62429
Advertisement