ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷന് അനുഗ്രഹീത സമാപനം
ഐപിസി കർണാടക സ്റ്റേറ്റ് പാസ്റ്റർ. കെ.വി. ജോസ് പ്രസംഗിക്കുന്നു
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിച്ചു .
ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.വി.ജോസ്, പാസ്റ്റർ പി.സി.ചെറിയാൻ റാന്നി എന്നിവർ സംയുക്ത ആരാധനയിൽ പ്രസംഗിച്ചു. നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. പാസ്റ്റർ ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു.

പാസ്റ്റർ സിബി മാത്യൂ സങ്കീർത്തനം വായിച്ചു. പാസ്റ്റർ ലിജു കോശിയുടെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു . മൂന്ന് ദിവസം നടന്ന കൺവെൻഷനിൽ
ഉണർവ് യോഗം, സോദരി സമാജം സമ്മേളനം , പിവൈപിഎ ,സൺഡേ സ്ക്കൂൾ വാർഷിക സമ്മേളനം, സുവിശേഷയോഗം ഗാനശുശ്രൂഷ എന്നിവ നടത്തി.
പാസ്റ്റർമാരായ ലാൻസൺ പി.മത്തായി ( സെക്രട്ടറി), വിനോയ് ജോസഫ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകി.
Advt.
























