യുപിഎഫ്കെ ഭാരവാഹികൾ 

യുപിഎഫ്കെ  ഭാരവാഹികൾ 

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യുപിഎഫ്കെ) 2025 - 26 ഐക്യ കൺവെൻഷന്റെ ആലോചന യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാർച്ച് 8 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച്  (എൻ ഇ സി കെ) കോമ്പൗണ്ടിലെ ദിവാനിയ ഹാളിൽ നടന്നു.

പ്രോഗ്രാം കൺവീനറായി പാസ്റ്റർ ബെൻസൺ തോമസിനെയും, അഡ്വൈസറി ബോർഡിലേക്ക് പാസ്റ്റർ എബി റ്റി. ജോയ്, പാസ്റ്റർ ഷിബു മാത്യു,  റോയ് കെ. യോഹന്നാൻ എന്നിവരെ തെരഞ്ഞെടുത്തു. ജനറൽ കൺവീനറായി ബിജോ കെ ഈശോയും, ജനറൽ സെക്രട്ടറിയായി, സാംകുട്ടി സാമുവേലും, ജോയിന്റ് ജനറൽ സെക്രട്ടറിയായി ഷിബു വി സാംമും, ഫിനാൻഷ്യൽ കൺവീനറായി കെ.സി. സാമുവേലും, ട്രഷറർറായി ജെയിംസ് ജോൺസനും, ജോയിന്റ് ട്രഷറർറായി ജേക്കബ് മാമ്മനും തെരെഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റി മെമ്പേഴ്സയി ബിനു ജോൺ, ഡോ. സണ്ണി ആൻഡ്രൂസ്, പീറ്റർ പൗലോസ്, ജിജി ഫിലിപ്പ്,  ലിജോ കോശി,  തോമസ് ഫിലിപ്പ്, ബിനീഷ് കുഞ്ഞുമോൻ, ഷിബു ഡാനിയേൽ,  അനീഷ് കെ വിക്രം,  ജിനു ചാക്കോ,  ജോയൽ വി തോമസ്,  തോമസ് പി. ഉമ്മൻ എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.

പ്രോഗ്രാം കമ്മിറ്റി മെമ്പേഴ്സായി കർത്തൃദാസന്മാരായ പാസ്റ്റർ എം.എസ് മാത്യു, പാസ്റ്റർ വി.റ്റി. എബ്രഹാം, പാസ്റ്റർ എബ്രഹാം വർഗീസ്, പാസ്റ്റർ അലക്സ്‌ കുര്യൻ, പാസ്റ്റർ സ്റ്റീഫൻ മാത്യു, പാസ്റ്റർ ബിജിലി സൈമൺ, പാസ്റ്റർ സുബി ഫിലിപ്പ്, പാസ്റ്റർ ബിജു ജോയ് എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. പ്രയർ കൺവീനേഴ്സായി പാസ്റ്റർ അലക്സ്‌ കുര്യനെയും, ബിജു വർഗീസിനെയും തെരെഞ്ഞെടുത്തു.

പബ്ലിസിറ്റി കൺവീനറായി ഡോ. അനിൽ ജോയ് തോമസിനെയും ജോയിന്റ് പബ്ലിസിറ്റി കൺവീനറായി ഷാജി വി.എം നെയും തെരഞ്ഞെടുത്തു. സുവനീർ കൺവീനേഴ്സായി സിനു ഫിലിപ്പിനെയും, ഗോഡ് വിൻ റോബർട്ടിനെയും തെരഞ്ഞെടുത്തു. ട്രാൻസ്‌പോർട്ട് കോർഡിനേറ്റർസായി ജെയിംസ് തോമസിനെയും ഡൈജു ഡേവിസിനെയും തെരഞ്ഞെടുത്തു. ക്വയർ കൺവീനേഴ്സായി ആൽവിൻ അലക്സിനെയും അഭിലാഷ് വിക്രത്തെയും തെരഞ്ഞെടുത്തു. വോളന്റീയേഴ്‌സ് കൺവീനേഴ്സായി രാജു ജോർജിനെയും, സുബിനെയും തെരഞ്ഞെടുത്തു. സ്റ്റിൽ ഫോട്ടോ കൺവീനറായി  ഫിലിപ്പ് ഡാനിയേലിനെയും വീഡിയോഗ്രാഫി കൺവീണറായി റ്റിജോ സി സണ്ണിയെയും തെരഞ്ഞെടുത്തു.

റ്റെക്നിക്കൽ കൺവീണറായി ജേക്കബ് തോമസിനെയും, ജോയിന്റ് റ്റെക്നിക്കൽ കൺവീണറായി അജു എബ്രഹാനിനെയും തെരഞ്ഞെടുത്തു. ഓഡിട്ടേഴ്‌സായി രാജൻ തോമസിനെയും ഷാജി വി.എം നെയും തെരഞ്ഞെടുത്തു. 
ലേഡീസ് കൺവീണറായി സിസ്റ്റർ ആനി ജോർജിനെയും, ജോയിന്റ് ലേഡീസ് കൺവീണറായി സിസ്റ്റർ ഷെറിൻ മാത്യുവിനെയും തെരഞ്ഞെടുത്തു. യൂത്ത് കൺവീനേഴ്സായി ജോയൽ ജോസ്, ജിബു ഇട്ടി, ജെസ്സൺ ജിജി എന്നിവരെ തെരഞ്ഞെടുത്തു.

Advertisement