ചാക്കോ കെ. തോമസിൻ്റെ ഭാര്യാപിതാവ് ബാംഗ്ലൂർ തെക്കേവീട് ആർ.എൻ ദാസിന്റെ (ജോയി മാത്യു - 80) സംസ്കാരം നാളെ മാർച്ച് 21ന്

ചാക്കോ കെ. തോമസിൻ്റെ ഭാര്യാപിതാവ് ബാംഗ്ലൂർ തെക്കേവീട് ആർ.എൻ ദാസിന്റെ (ജോയി മാത്യു - 80) സംസ്കാരം നാളെ മാർച്ച് 21ന്

സംസ്കാരശുശ്രൂഷ ഗുഡ്ന്യൂസിൽ വീക്ഷിക്കാം

https://www.youtube.com/live/1Hrb9szbOtA?si=ULz3ZSU7XAHkqcaz

ബാംഗ്ലൂർ: ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ചാക്കോ കെ. തോമസിൻ്റെ ഭാര്യ പിതാവ് ബാംഗ്ലൂർ എം.എസ് പാളയ ആദിത്യനഗർ തെക്കേവീട് ആർ.എൻ ദാസ് (ജോയി മാത്യു - 79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 21 ശനി രാവിലെ 9 ന് ഭവനത്തിൽ പൊതുദർശനവും തുടർന്ന് ഉച്ചയ്ക്ക് 12.30ന്  ടിപിഎം  ജാലഹള്ളി സഭാഹാളിലെയും   ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

റിട്ട. കർണാടക ഇലക്ട്രിസിറ്റി ബോർഡ് എൻഞ്ചിനിയറും കെഎസ്ഇബി 
കോൺട്രാക്ടറും നെറ്റ് കണക്റ്റ് ടെക്നോളജി സ്ഥാപനങ്ങളുടെ മാനേജിംങ് ഡയറക്ടറുമായിരുന്നു.  ജീവകാരുണ്യ പ്രവർത്തകനായിരുന്ന അദ്ദേഹം സുവിശേഷം അറിയിക്കുന്നതിൽ അതീവ തല്പരനും  ടി.പി.എം സഭയിലെ സീനീയർ സഭാ പ്രവർത്തകനും ആയിരുന്നു. ടിപിഎം ബാംഗ്ലൂർ സെൻ്റർ ജാലഹള്ളി സഭാംഗമാണ്.

ഭാര്യ: ആഞ്ഞിലിത്താനം കുരിശിങ്കൽ ശോശാമ്മ മാത്യു. മക്കൾ : സജീവ് മാത്യു (എൻ.സി.റ്റി ബാംഗ്ലൂർ), സ്മിത ചാക്കോ (അദ്ധ്യാപിക, സെൻ്റ് ജോസഫ് പി.യു കോളേജ്, ബാംഗ്ലൂർ). മരുമക്കൾ: മിനി സജീവ് (അബുദാബി),  മാധ്യമ പ്രവർത്തകനായ ചാക്കോ കെ. തോമസ്.
സഹോദരിമാർ: മദർ ഗിരിജ (റ്റിപിഎം മുംബൈ സെന്റർ മദർ ) , റ്റി.പി.എം ബാംഗ്ലൂർ സെൻറർ ജാലഹള്ളി ശുശ്രൂഷയിലിരിക്കെ കർതൃസന്നിധിയിൽ   ചേർക്കപ്പെട്ട മദർ അംബിക, ഗീതാ തോമസ് - തിരുവല്ല.  

വിവരങ്ങൾക്ക് : +91 94484 26369

Advertisement