ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് സൺഡേ സ്കൂൾ ഫെസ്റ്റ് ഏപ്രിൽ 3,4 ന് ബെംഗളൂരുവിൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3, 4 ന് സൺഡെസ്ക്കൂൾ ഫെസ്റ്റ് ബെംഗളൂരു കൊത്തന്നൂർ കെആർസി സമീപം ക്യാമ്പസ് ക്രൂസൈഡ് ക്യാമ്പ് സെന്ററിൽ നടക്കും.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും.
രാവിലെ 9 ന് രജിസ്ട്രേഷനോടു കൂടി ആരംഭിക്കുന്ന പരിപാടികൾ ശനിയാഴ്ച വൈകിട്ട് 4ന് സമാപിക്കും. ലൈഫ് ലൈറ്റ് ടീം ക്ലാസുകൾ നയിക്കും.
പ്രയ്സ് ആൻഡ് വേർഷിപ്പ്, സംവേദനാത്മക പംനം, രസകരമായ ഗെയിമുകൾ ,ക്യാമ്പ് ഫയർ തുടങ്ങീ വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
രണ്ട് ദിവസത്തെ ഭക്ഷണവും താമസസൗകര്യവും ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ ബ്ലസ്സൻ ജോൺ, സെക്രട്ടറി പാസ്റ്റർ സാംസൺ ആർ.എം., ട്രഷറാർ ബ്രദർ ജസ്റ്റിൻ ജേക്കബ്, ബ്രദർ മനു തോമസ് (രജിസ്ട്രേഷൻ കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.
വാർത്ത: ബെൻസൺ ചാക്കോ തടിയൂർ


