ഇളമ്പൽ യുപിഎഫ് കൺവൻഷൻ ഏപ്രിൽ 8 മുതൽ
ഇളമ്പൽ: ഇളമ്പൽ യുപിഎഫിന്റെ ഒമ്പതാമത് കൺവെൻഷൻ ഏപ്രിൽ 8 ബുധൻ മുതൽ 12 ഞായർ വരെ ഇളമ്പൽ ടൗണിന് സമീപം നടക്കും. പ്രസിഡണ്ട് പാസ്റ്റർ ഫിന്നി ജോസഫ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ നോബിൾ പി. തോമസ്, റെജി മാത്യു, ഷാജി എം. പോൾ, ബിജു ജോസഫ്, ജോബി ടി. അലക്സ് എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ജീവൻ രാജും ശനിയാഴ്ച പകൽ നടക്കുന്ന സംയുക്ത സഹോദരി സമ്മേളനത്തിൽ സിസ്റ്റർ റീജ ബിജുവും പ്രസംഗിക്കും.
കുഞ്ഞുങ്ങൾക്കായുള്ള വിബിഎസ്സിന് എക്സൽ മിനിസ്ട്രീസ് നേതൃത്വം വഹിക്കും. യുപിഎഫ് പ്രയർ ടവറിലാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്. യുപിഎഫ് ക്വയറും ജെറുസലേം വോയിസും ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ ബൈജു തങ്കച്ചൻ, പാസ്റ്റർ കുര്യൻ മോനച്ചൻ (വൈസ് പ്രസിഡണ്ടുമാർ), പാസ്റ്റർ സിബി (സെക്രട്ടറി), പാസ്റ്റർ ടി ജോർജുകുട്ടി (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ തോമസ് സഖറിയ (ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യുപിഎഫ് കമ്മിറ്റി നേതൃത്വം നല്കുന്നു.
Advertisement






















































