പാസ്റ്റർ ഡി. കുഞ്ഞുമോനു വേണ്ടി പ്രാർഥിക്കുക


പാസ്റ്റർ ഡി. കുഞ്ഞുമോനു വേണ്ടി പ്രാർഥിക്കുക
ad
ad
ad

തിരുവനന്തപുരം : എഴുത്തുകാരനും ഏ.ജി സഭാശുശൂഷകനുമായ (ആറ്റിങ്ങൽ സെക്ഷനിൽ കന്യാകുളങ്ങര) പാസ്റ്റർ ഡി. കുഞ്ഞുമോൻ ദീർഘനാളായി വൃക്കരോഗത്താൽ പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗ.29 ന് മെഡിക്കൽ കോളേജിൽ വെച്ച് വൃക്ക മാറ്റിവെക്കൽ (Kidney Transplant) ശസ്ത്രക്രിയ നടക്കുകയാണ്.

ad
ad
ad

ട്രാൻസ്പ്ലാന്റിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി മെഡിക്കൽ കോളേജിൽ നിന്ന് അടിയന്തരമായി വിളിച്ച് അഡ്മിറ്റ് ചെയ്യാനും ശസ്ത്രക്രിയ നടത്താനുമുള്ള അറിയിപ്പ് ലഭിക്കുകയായിരുന്നു. 

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകുന്നതിനും, മാറ്റിവെക്കുന്ന വൃക്ക ശരീരത്തിൽ നന്നായി പ്രവർത്തിക്കുന്നതിനും, തുടർന്നുള്ള ചികിത്സകളും ആരോഗ്യസ്ഥിതിയും അനുഗ്രഹകരമാകുന്നതിനും പ്രാർഥന അഭ്യർത്ഥിക്കുന്നു.