പാസ്റ്റർ സി.ജെ. ഏബ്രഹാമിന്റെ സംസ്കാരം സെപ്റ്റം. 20ന്

പാസ്റ്റർ സി.ജെ. ഏബ്രഹാമിന്റെ സംസ്കാരം സെപ്റ്റം. 20ന്

കോഴിക്കോട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും മലബാറിൻ്റെ അപ്പോസ്തലനുമായ പാസ്റ്റർ സി.ജെ ഏബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റം. 20നു രാവിലെ 9നു ഭവനത്തിൽ (കരുണാലയം) ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1നു  ഐപിസി പുതുപ്പാടി സഭ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ഏലികുട്ടി (പൊടിയമ്മ ). മക്കൾ : മേഴ്‌സി, ഗ്രേസി, ജെസി, ജോയ്സ്, ബ്ലെസി.

മരുമക്കൾ : മോനായി, ശാമു, പോൾ (ജോസ് ),  ജെസ്റ്റി, ബിജോയ്‌. (എല്ലാവരും അമേരിക്കയിൽ വിവിധ മേഖലകളിൽ ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.)

മലബാറിലെ പെന്തെക്കോസ്തു സഭയ്ക്ക് പ്രത്യേകിച്ച് ഐപിസി സഭകളുടെ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും ഏറെ പ്രയത്നിച്ചു. ഒട്ടേറെ സഭകളുടെ തുടക്കക്കാരനുമായിരുന്നു. മലബാറിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന ഐപിസി കോഴിക്കോട് സെൻ്ററിൻ്റെ സെൻ്റർ ശുശ്രൂഷകനായി ദീർഘകാലം പ്രവർത്തിച്ചു.

മലബാറിലെ പെന്തെക്കോസ്തു ചരിത്രത്തോടൊപ്പം നടന്ന പാസ്റ്റർ സി.ജെ.യുടെ കഠിനാദ്ധ്വാനം ഒരിക്കലും അവഗണിക്കാനാവില്ല. താമരശ്ശേരിക്കടുത്ത് പുതുപാടിയിലുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു.