ഐപിസി പെരുമ്പാവൂർ സെൻ്റർ കൺവൻഷൻ ജനു. 20 മുതൽ
പെരുമ്പാവൂർ: ഐപിസി പെരുമ്പാവൂർ സെൻ്റർ 35 മത് കൺവൻഷൻ ജനു. 20 മുതൽ 25 വരെ പെരുമ്പാവൂർ ഒന്നാംമൈൽ ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും. ചൊവ്വ മുതൽ ശനിവരെ എല്ലാ ദിവസും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗവും ഞായറാഴ്ച രാവിലെ 8.30 മുതൽ പൊതുസഭാ യോഗവും നടക്കും.
പാസ്റ്റർമാരായ അജി ആൻ്റണി, ജോൺസൺ ദാനിയേൽ, എബിൻ ജോർജ്, ബി.മോനച്ചൻ, ജോ തോമസ് ബാംഗ്ലൂർ, എം.എ തോമസ്, കെ.സി തോമസ്, സിജോ ജോസഫ്, ജോർജ് ജോൺ, സിസ്റ്റർ പൊന്നമ്മ സാമുവേൽ എന്നിവർ പ്രസംഗിക്കും.
ജനു.22ന് രാവിലെ 10 മുതൽ ക്രിസ്ത്യൻ അപ്പോളജസ്റ്റിക് സെമിനാർ, ജനു. 23 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉപവാസ പ്രാർത്ഥനയും, ജനു. 24ന് ശനിയാഴ്ച രാവിലെ 10 മുതൽ സോദരി സമാജം വാർഷികവും ഉച്ചകഴിഞ്ഞ് 2. 30 മുതൽ സൺഡേസ്കൂൾ പി വൈ പി എ വാർഷികവും നടക്കും.
ഐപിസി പെരുമ്പാവൂർ സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എം. എ തോമസ്, സെക്രട്ടറി പാസ്റ്റർ സജി മാത്യു, പബ്ലിസിറ്റി കൺവീനർ ബിബിൻ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ കമ്മിറ്റി നേതൃത്വം നൽകും.

