ഡോ. കുഞ്ഞുമോൻ ചാക്കോയുടെ സംസ്കാരം ജൂലൈ 2 വ്യാഴാഴ്‌ച
അരീപ്പറമ്പ് (കോട്ടയം) : കഴിഞ്ഞ ദിവസം നിര്യാതനായ ഡോ. കുഞ്ഞുമോൻ ചാക്കോയുടെ സംസ്കാരം ജൂലൈ 2 വ്യാഴം രാവിലെ 9ന് കോട്ടയം അരീപ്പറമ്പ് ഇൻഡ്യാ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30നു അരീപ്പറമ്പ് ക്രിസ്‌ത്യൻ ബ്രദറൺ സെമിത്തേരിയിൽ നടക്കും.
ഭാര്യ ജെയ്‌നമ്മ കളത്തിപ്പടി കുന്നുംപുറത്ത് സുവി. കെ. ജി. കുര്യന്റെ മകളാണ്. മക്കൾ : ബിജു കെ. ചാക്കോ, ബിന്നി കെ. ചാക്കോ. മരുമക്കൾ : ആനി, സംഗീത. കൊച്ചുമക്കൾ : തിമോ ത്തി, ജോനാഥാൻ, ഡാരൻ, കരോളിന.
ആർപ്പിൽ സുവി. കെ.കെ. ചാക്കോയുടെയും തങ്കമ്മയുടെയും മൂത്തമകനാണ്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം കൊൽക്കത്ത പോർട്ട് ഷിപ്പിംഗ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
1973 ൽ ജോലി രാജിവച്ച് തടവുകാരുടെ മധ്യേയുള്ള സുവിശേഷ പ്രവർത്തനം തെരഞ്ഞെടുത്തു. കേരളത്തിലെ ജയിലുകളിൽ സർക്കാർ അനുമതിയോടെ ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
പ്രിസൺ ഫെലോഷിപ്പ് ഇന്ത്യാ ഘടകം സ്ഥാപിച്ചു. വൈകാതെ പ്രിസൺ ഫെലോഷിപ്പ് ഇൻ്റർനാഷണലിന്റെ ഏഷ്യൻ ഡയറക്ട റായി നിയമിതനായി. ഈ കാലയളവുകളിൽ ഒട്ടേറെ രാജ്യങ്ങ ളിൽ തടവുകാരും സാമൂഹ്യപ്രതിസന്ധികളും എന്ന വിഷയത്തിൽ പ്രഭാഷണയാത്രകൾ നടത്തി.
ഇറ്റലിയിലെ മനിലയിൽ യു.എൻ. സംഘടിപ്പിച്ച ക്രൈം കോൺഫ റൻസിൽ അവതരിപ്പിച്ച പ്രബന്ധമാണ് സൗദി അറേബ്യൻ ഗവൺമെന്റിന്റെ ക്ഷണിതാവായി ജയിൽ മേധാവികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ അവസരമായത്.
തടവുകാരെയും പുറം തള്ളപ്പെട്ട കുടുംബാംഗങ്ങളെയും പുനര ധിവസിപ്പിക്കുന്നതിനും മക്കളെ പഠിപ്പിക്കുന്നതിനും വേണ്ടി പ്രഷ്യസ് ചിൽഡ്രൻ വില്ലേജ് സ്ഥാപിച്ചു. 2000 ൽ ഇന്ത്യാ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയും അരീപ്പറമ്പിൽ സ്ഥാപി
തടവുകാരന്റെ ഡയറി, കുടുംബവിശേഷങ്ങൾ, ചൊട്ടയിലെ ശീലം, ഹൃദയസ്പന്ദനങ്ങൾ, തടവുകാരെ തേടി (ആത്മകഥ), ഉണ്ണി വാവാ വോ, ജീവിതവിജയത്തിന് 12 പടികൾ, 1001 പ്രസംഗക്കുറിപ്പുകൾ എന്നിവയാണ് മുഖ്യരചനകൾ. കുടുംബവിശേഷങ്ങൾ പവ്വർ വിഷൻ ചാനലിലൂടെ അൻപത് എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്തു.
ബ്രദറൺ വോയ്‌സ് വാരിക, ഇമ്മാനുവേൽ ഗോസ്‌പൽ ടീം ഇവ ആരംഭിച്ചു. പമ്പാടി ക്രൂസേഡും വാളകം ക്രൂസേഡും ഈ കാല ത്താണ് ആരംഭിച്ചത്. സുവിശേഷകൻ ബാലസംഘം ജനറൽ സെക്രട്ടറിയായി ചില വർഷങ്ങൾ ചുമതല വഹിച്ചിരുന്നു. നൂറുക ണക്കിന് വേദവിദ്യാർത്ഥികളെ വചനപരിശീലനം നൽകി. ഇന്ത്യ യുടെ ഗ്രാമങ്ങളിലേക്ക് സുവിശേഷദൗത്യവുമായി അയച്ചു. മികച്ച പ്രസംഗകനും പരിഭാഷകനും സംഘാടകനുമായിരുന്നു. മാതൃകാ സുവിശേഷകനും ശുശ്രൂഷകനുമായി അംഗീകരിക്കപ്പെട്ടു. പ്രശസ്‌ത ക്രിസ്‌തീയ ഗാന ഗായകൻ ബിനോയ് ചാക്കോ സഹോദരനാണ്.
ഗുഡ്ന്യൂസ് വീക്കിലിയുടെ സ്ഥാപകരുടെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെയും ദീർഘകാല സ്നേഹിതനും ഗുഡ്ന്യൂസിന്റെ മുൻകാല അഡ്വൈസറുമായിരുന്നു അദ്ദേഹം. ഡോ. കുഞ്ഞുമോൻ ചാക്കോയുടെ വേർപാടിൽ ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡ് അനുശോചനം രേഖപ്പെടുത്തി.
Advertisement






















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement






































































