ഐപിസി കാൽവറി പെന്തെക്കോസ്തൽ ഡാളസ് സഭയുടെ ഇരുപതാമത് വാർഷികവും കോൺഫറൻസും ഓഗ.8 മുതൽ
വാർത്ത: എസ്.പി. ജെയിംസ്
ഡാളസ്: ഐപിസി കാൽവറി പെന്തെക്കോസ്തൽ ഡാളസ് സഭയുടെ ഇരുപതാമത് വാർഷികവും കോൺഫറൻസും സ്തോത്ര പ്രാർഥനയും ഓഗ.8 മുതൽ 9 വരെ നടക്കും.
ഓഗ.8 ന് വൈകിട്ട് 7 ന് നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ലിബിൻ എബ്രഹാം One Generation Away എന്ന വിഷയത്തെക്കുറിച്ചും ഓഗ.9 ന് രാവിലെ 9.30 ന് നടക്കുന്ന ഫാമിലി സെമിനാറിൽ പാസ്റ്റർ എറിക് വൂട്ടൻ 3 Types of Communication, Communication Killers & Keys to Communication എന്ന വിഷയത്തെക്കറിച്ചും പ്രസംഗിക്കും.
ഓഗ. 9 ന് വൈകിട്ട് 6.30 ന് പാസ്റ്റർ സന്തോഷ് തര്യൻ പ്രഭാഷണം നടത്തും. ഓഗ.10 ന് ഞായറാഴ്ച രാവിലെ സ്തോത്ര പ്രാർഥനയും ആരാധനയും നടക്കും. ഫാമിലി സെമിനാറിനു മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.


