മരിക്കാത്ത ഓർമ്മകൾ: ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണം 12ന് കുമ്പനാട്ട്
തിരുവല്ല : പ്രശസ്ത നോവലിസ്റ്റും പ്രഭാഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണം "മരിക്കാത്ത ഓർമ്മകൾ " മെയ് 12ന് വൈകുന്നേരം 3.30ന് കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗ സമിതിയാണ് സംഘാടകർ.
ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റന്റ് ഓവർസിയറും എഴുത്തുകാരനുമായ പാസ്റ്റർ പി ജി മാത്യൂസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അധ്യക്ഷനാകും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷാജി ഇടുക്കി, സർഗ്ഗ സമിതി സെക്രട്ടറി പി എസ് ചെറിയാൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ഗായകൻ മാത്യു ജോൺ, ഡോ. ഏഴംകുളം സാംകുട്ടി എഴുതിയ ഗാനങ്ങൾ ആലപിക്കും.
സ്റ്റെർല ലൂക്ക്, സി.വി വടവന, റ്റി. എം മാത്യു, സാംകുട്ടി ചാക്കോ, ഫിന്നി പി മാത്യു, പാസ്റ്റർ സി. പി മോനായി, പാസ്റ്റർ എബ്രഹാം മാത്യു, പാസ്റ്റർ പി. എൻ ഫിലിപ്പ്, ജോജി ഐപ്പ് മാത്യൂസ്, സജി നടുവത്ര, ബെന്നി കൊച്ചുവടക്കേൽ, വിജോയ് സ്കറിയ പെരുമ്പെട്ടി എന്നിവർ പ്രസംഗിക്കും കോർഡിനേറ്റർ. പാസ്റ്റർ ബിജു ചാക്കോ നേതൃത്വം നൽകും.


