അപ്കോൺ (APCCON) ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി

അപ്കോൺ (APCCON) ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ ( APCCON) ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി. അപ്കോൺ സംയുക്ത ആരാധനയിൽ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ, അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ് നോർത്ത് കർണാടകയിലെ അപ്കോൺ മിഷൻ കോഡിനേറ്റർ പാസ്റ്റർ ഷിജു എസ് ജോർജിന് നൽകി പ്രകാശനം ചെയ്തു. ജൂബിലി വർഷത്തോടനുബന്ധിച്ച് 25 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകി. അപ്കോൺ മുൻകാല ഭാരവാഹികളെയും നിലവിലെ ഭാരവാഹികളെയും അനുസ്മരിച്ച് പാസ്റ്റർ എം ജി മാത്യു പ്രാർത്ഥിച്ചു. 

പാസ്റ്റർ റോബിൻ സി പൊന്നച്ചൻ അധ്യക്ഷനായുള്ള സംയുക്ത ആരാധനയിൽ പാസ്റ്റർ അലക്സ് ജോൺ പ്രസംഗിച്ചു. പാസ്റ്റർ ടി എം തോമസ് കർതൃമേശയ്ക്കു നേതൃത്വം നൽകി .അപ്കോൺ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിച്ചു. 

അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ്, ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു, ട്രഷറർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകി.