വാർഷിക സമ്മേളനവും പഠനോപകരണവിതരണവും മെയ് 19ന്
വെൺമണി: ശാലോം ചിൽഡ്രൻസ് ക്ലബ്ബിന്റെ പത്താമത് വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും മെയ് 19ന് വൈകിട്ട് 3.30 ന് വെണ്മണി സെഹിയോൻ മാർത്തോമാ ചർച് പാരിഷ് ഹാളിൽ നടക്കും.
പാസ്റ്റർ സാംജി ജോൺ( ഡയറക്ടർ, ഷാലോം ചിൽഡ്രൻസ് ക്ലബ് ) അധ്യക്ഷത വഹിക്കുും. അഡ്വ. ജോസഫ് നെല്ലാനിക്കൽ (YMCA മുൻ സംസ്ഥാന വൈസ് ചെയർമാൻ ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ) അനുഗ്രഹ പ്രഭാഷണം നടത്തും. എക്സൽ മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

