ഐപിസി അജ്‌മാൻ സഭയുടെ കൺവൻഷൻ ഒക്ടോ. 2 മുതൽ

ഐപിസി അജ്‌മാൻ സഭയുടെ കൺവൻഷൻ ഒക്ടോ. 2 മുതൽ

അജ്‌മാൻ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ അജ്‌മാൻ സഭയുടെ വാർഷിക കൺവൻഷൻ AWEKENING-2025 എന്ന പേരിൽ ഒക്ടോബർ 2,3,4 തീയതികളിൽ (വ്യാഴം,വെള്ളി,ശനി )

അജ്മാൻ ബ്ലൂമിങ്ടൺ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ.വിൽസൺ ജോസഫ് ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർ ഷിബിൻ ശാമുവേൽ (പിവൈപിഎ കേരള സ്റ്റേറ്റ് പ്രസിഡന്റ് ) പ്രസംഗിക്കും.

ഐപിസി അജ്മാൻ ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നല്കും. പാസ്റ്റർ ഡിലു ജോൺ നേതൃത്വം നൽകും.