അഖിലേന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന് പുതിയ നേതൃത്വം
റവ. ഏബ്രഹാം തോമസ് (ജനറൽ സൂപ്രണ്ടൻറ്), റവ. ജോർജ്കുട്ടി (ജന. സെക്രട്ടറി)
ചാക്കോ കെ തോമസ് , ബെംഗളൂരു
ന്യൂഡൽഹി: അഖിലേന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
റവ.ഏബ്രഹാം തോമസ് (ജനറൽ സൂപ്രണ്ടൻറ്), റവ.ജോർജ്കുട്ടി (ജന. സെക്രട്ടറി), റവ.വിൻസൻ്റ് പോൾ (ജന. ട്രഷറർ), റവ.എം. തിമോത്തി റാവു (അസി. ജനറൽ സൂപ്രണ്ട്),
റവ. മോസസ് മുറെ (ജന. അസിസ്റ്റന്റ് സൂപ്രണ്ട്),
റവ.രജനീഷ് ജേക്കബ് (അസിസ്റ്റന്റ് ജനറൽ സൂപ്രണ്ട്),
റവ.സ്റ്റീവ് ജയരാജ് , റവ. നോംഗ്രാം, റവ. സോൾമൺ കിംഗ് - (ജനറൽ കമ്മിറ്റിയംഗങ്ങൾ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
സെപ്റ്റംബർ 11 ,12 തീയതികളിൽ
ന്യൂഡൽഹി ലീല ആംബിയൻസ് കൺവെൻഷൻ ഹോട്ടലിൽ നടന്ന 11-ാമത് കോൺഫറൻസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബാംഗ്ലൂരുവിലെ കണ്ണൂരിൽ നടന്ന എ. ജി. ഐ 11-ാമത് കോൺഫറൻസ് പൂർത്തിയാക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ഭരണഘടന പ്രകാരം മൂന്നുമാസത്തിനുള്ളിൽ പകരം കോൺഫറൻസ് നടത്തണം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ എജിഐ അഡ്ഹോക് കമ്മറ്റിയാണ് കോൺഫറൻസും തിരഞ്ഞെടുപ്പും നടത്തിയത്.
റവ. റോബർട്ട് ജയരാജ് മുഖ്യസന്ദേശം നൽകി.
മുൻ എ.ജി.ഐ സൂപ്രണ്ടൻ്റ് റവ.ഡി.മോഹൻ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കായി അനുഗ്രഹ പ്രാർഥന നടത്തി.
ഇന്ത്യയുടെ തെക്ക്, വടക്ക്, കിഴക്ക് റീജിയണിൽ നിന്നുമുള്ള 1398 എ.ജി അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുത്തു.



