ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസം.1 മുതൽ 

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസം.1 മുതൽ 

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 1 തിങ്കൾ മുതൽ 7 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ  നടക്കും. 'നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സും ഇക്കാലങ്ങളിലെ കഷ്ടതയും' എന്നതാണ് പ്രധാന ചിന്താവിഷയം.

ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, ഓർഡിനേഷൻ, മിഷൻ സമ്മേളനങ്ങൾ, ധ്യാനയോഗങ്ങൾ, കാത്തിരിപ്പുയോഗം, ബൈബിൾ സ്റ്റഡി, സി ഇ എം- സൺ‌ഡേ സ്കൂൾ സമ്മേളനം, വനിതാ സമ്മേളനം, റൈറ്റേഴ്സ് ഫോറം സെമിനാർ, ശാരോൻ ബൈബിൾ കോളജ് അലുമ്നി സമ്മേളനം, സ്നാന ശുശ്രൂഷ, എന്നിവ നടക്കും. ഡിസംബർ 7 ഞായറാഴ്ച രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 ന് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

പാസ്റ്റർമാരായ ഫിന്നി ജേക്കബ്, എബ്രഹാം ജോസഫ്, ജോൺ തോമസ്, ജോൺസൺ കെ.ശമുവേൽ, വി.ജെ തോമസ്, റോയ് ചെറിയാൻ, പി.വി. ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും. കൺവൻഷന് മുന്നോടിയായുള്ള ഉപവാസ പ്രാർത്ഥന നാളെ (നവംബർ 24) മുതൽ നവംബർ 28 വരെ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.