ഗുഡ്ന്യൂസ് സൗഹൃദ സമിതി കുന്നംകുളം ചാപ്റ്റർ രൂപീകരണം മെയ് 8ന്
കുന്നംകുളം : മലയാളത്തിലെ പ്രഥമ പെന്തെക്കോസ്ത് മുഖപത്രമായ ഗുഡ്ന്യൂസ് വാരിക യുടെ നേതൃത്വത്തിൽ ആത്മീക - സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ കോർത്തിണക്കുന്നതിൻ്റെ ഭാഗമായി വായനക്കാരുടേയും അഭ്യുദയകാംക്ഷികളുടേയും കൂട്ടായ്മയായ ഗുഡ്ന്യൂസ് സൗഹൃദ സമിതി കുന്നംകുളത്ത് ചാപ്റ്റർ രൂപീകരിക്കുന്നു.
കുന്നംകുളത്തും പരിസര പ്രദേശത്തുമുള്ള സഭകളുടെ സഹകരണത്തോടെ നടത്തുവാൻ ആഗ്രഹിക്കുന്ന രൂപീകരണ യോഗം മെയ് 8 ന് (വ്യാഴാഴ്ച) വൈകീട്ട് 5 ന് വി നാഗൽ ബറിയൽ ഗാർഡൻ ചാപ്പലിൽ നടത്തപ്പെടും. വിവിധ സഭാ നേതാക്കൾ പങ്കെടുക്കും.

