ന്യൂഡൽഹി @ ജോണിക്കുട്ടിസാർ
ന്യൂഡൽഹി @ ജോണിക്കുട്ടിസാർ
തയ്യാറാക്കിയത്
സജി മത്തായി കാതേട്ട്
ഡല്‍ഹിയിലെ പെന്തെക്കോസ്തു ചരിത്രത്തിന്‍റെ ചുരുക്കെഴുത്താണ് ജോണിക്കുട്ടി സാര്‍.
അര നൂറ്റാണ്ടുകാലം ഡല്‍ഹിയില്‍ താന്‍ നടന്ന കാല്‍പ്പാടുകളുടെ നീളമാണ് ഡല്‍ഹിയിലെ ഇന്നത്തെ പെന്തെക്കോസ്തു കൂട്ടായ്മകളുടെ ഉയര്‍ച്ചയും രോഹിണി ചര്‍ച്ചിന്‍റെ ഉത്ഭവവും. പെന്തെക്കോസ്തിലെ അല്മായരുടെ ഇടയില്‍ തലയെടുപ്പുള്ള അദ്ദേഹം മലയാളത്തെയും ഹിന്ദിയെയും ബന്ധിപ്പിക്കുന്ന ഒരു ഉരുക്കുപാലമായി നിലകൊള്ളുന്നു. ഒപ്പം ഗുഡ്ന്യൂസിന്‍റെയും.

ഒരു പാരമ്പര്യ മാര്‍ത്തോമ കുടുംബത്തില്‍ 1951 ജനുവരി അഞ്ചിന് കടമ്പനാട് കണ്ണങ്കര വീട്ടില്‍ യോഹന്നാന്‍-മറിയാമ്മ ദമ്പതികളുടെ ഇളയ മകനായി ജനിച്ചു. തികച്ചും ആത്മീയാന്തരീക്ഷത്തില്‍ വളര്‍ന്നതിനാല്‍ മാര്‍ത്തോമാ സഭയില്‍ സണ്ടേസ്കൂള്‍ പഠിക്കുവാനും തുടര്‍ന്ന് സണ്ടേസ്കൂള്‍ ടീച്ചര്‍ ആകുവാനും കഴിഞ്ഞു. വിദ്യാഭ്യാസാനന്തരം 1971-ല്‍ ഡല്‍ഹിയില്‍ എത്തി. പെട്ടെന്നുതന്നെ ഹോം മിനിസ്ട്രിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ജോലി ലഭിച്ചു. 1973 ഫെബ്രുവരിയില്‍ പെട്രോളിയം മിനിസ്ട്രിയില്‍ സീനിയര്‍ സ്റ്റെനോഗ്രാഫറായി.
കര്‍ത്തൃശുശ്രൂഷയില്‍ കഠിനാധ്വാനിയായ പാസ്റ്റര്‍ ബഥേല്‍ പി. ജേക്കബ് മുഖാന്തിരമാണ് ജോണിക്കുട്ടിക്ക് ഡല്‍ഹിയിലെത്താനായത്. ബഥേല്‍ പി. ജേക്കബ് അന്ന് ആര്‍മിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ അരനൂറ്റാണ്ടിലേറെയായി അമേരിക്കയില്‍ സീനിയര്‍ പാസ്റ്ററായി ശുശ്രൂഷ ചെയ്യുന്നു.) അദ്ദേഹത്തോടൊപ്പം താമസിക്കുമ്പോള്‍ പാസ്റ്റര്‍ കെ.ടി. തോമസിന്‍റെ (പ്രസിഡന്‍റ്, ഐപിസി എന്‍ആര്‍) സഭയില്‍ ആരാധനയ്ക്കായി കൊണ്ടുപോകുമായിരുന്നു. അങ്ങനെ തുടര്‍മാനമായുള്ള ആരാധനയാല്‍ ദൈവവചനത്താലുള്ള ബോധ്യത്തില്‍ ജോണികുട്ടിയും പെന്തെക്കോസ്തുകാരനായി. 1973 ഓഗസ്റ്റ് ആദ്യയാഴ്ചയില്‍ ഗ്രീന്‍പാര്‍ക്കില്‍ വെച്ച് സ്നാനമേറ്റു.
ഐപിസി നോര്‍ത്തേന്‍ റീജിയന്‍റെ വളര്‍ച്ചയ്ക്കും ഉന്നതിക്കും ഏറെ പങ്കു വഹിച്ച വ്യക്തിയാണ് ജോണികുട്ടി സാര്‍.
ഗവണ്‍മെന്‍റ് തലത്തിലുള്ള തന്‍റെ സ്വാധീനം ദൈവരാജ്യമഹത്വത്തിനായി ഉപയോഗിച്ചു. ഡല്‍ഹിയിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ചില കേന്ദ്രമന്ത്രിമാരുമായും തനിക്കുണ്ടായിരുന്ന സഭാതലത്തിലെ ഔദ്യോഗിക അടുപ്പം ഒട്ടേറേ പ്രാര്‍ഥനകളുടെ മറുപടികള്‍ക്ക് കാരണമായി.
10 വര്‍ഷം ഐപിസി എന്‍ആറിന്‍റെ ജോ. സെക്രട്ടറിയായും 16 വര്‍ഷം ഐപിസി എന്‍ആറിന്‍റെ ജനറല്‍ ട്രഷററായും പ്രവര്‍ത്തിച്ചു. സുവിശേഷകര്‍ക്കും സുവിശേഷ പ്രവര്‍ത്തകര്‍ക്കും എറെ സഹായകരമായിരുന്നു.
- ഒരു സീനിയര്‍ എല്‍ഡര്‍ എന്ന നിലയില്‍ ഇന്നത്തെ പെന്തെക്കോസ്തിനെ എങ്ങനെ വീക്ഷിക്കുന്നു?
- പഴയ പെന്തെക്കോസ്തിനെയാണ് എനിക്കിഷ്ടം.
ഇനിയൊരു മടങ്ങിവരവുണ്ടായില്ലെങ്കില്‍ പെന്തെക്കോസ്തു വെറുമൊരു പ്രസ്ഥാനമായി അധഃപതിക്കും. നോര്‍ത്തിന്ത്യയിലേയും കേരളത്തിലേയും സഭാവളര്‍ച്ചയും രീതികളും ഞാന്‍ നിരന്തരം വീക്ഷിക്കുന്ന വ്യക്തിയാണ്.
- പഴയ പെന്തെക്കോസ്തിനെയാണ് എനിക്കിഷ്ടം.
- ഇന്നത്തെ പെന്തെക്കോസ്തു സഭകളില്‍ വേണ്ടായിരുന്നു എന്നു കരുതുന്ന കാര്യങ്ങളില്‍ മൂന്നെണ്ണം പറയാമോ?
- അമിതമായ സഭാരാഷ്ട്രീയം. ഒരു വലിയ പ്രസ്ഥാനത്തിന്‍റെ അധഃപതനം രാഷ്ട്രീയ കളി മൂലം നശിക്കുന്നതു കണ്ടില്ലെ?
ഉണര്‍വ്വോ, ആത്മീയ അന്തരീക്ഷമോ ഇല്ലാത്ത സഭായോഗങ്ങള്‍.പാസ്റ്റര്‍മാരുടെയിടയിലെ അമിതമായ സ്ഥാനമോഹവും ഭൗതീകത്തോടുള്ള ആസക്തിയും.
- അമിതമായ സഭാരാഷ്ട്രീയം. ഒരു വലിയ പ്രസ്ഥാനത്തിന്‍റെ അധഃപതനം രാഷ്ട്രീയ കളി മൂലം നശിക്കുന്നതു കണ്ടില്ലെ?
- ഇന്നത്തെ സഭകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില (മാറ്റങ്ങള്‍) നിര്‍ദ്ദേശങ്ങള്‍
- ആളാംപ്രതിയുള്ള സുവിശേഷവേല
സഭകളിലെ കാത്തിരിപ്പുയോഗങ്ങളും
നിരന്തരമായ ബൈബിള്‍ ക്ലാസും.
സാമൂഹിക പ്രവര്‍ത്തനങ്ങളും നന്മകളും ചെയ്യാനുള്ള സഭയുടെ ജാഗ്രത.
- ആളാംപ്രതിയുള്ള സുവിശേഷവേല
- ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം
- ഒട്ടേറെ സംഭവങ്ങള്‍ പറയാനുണ്ട്. 1974 ജൂലൈ മുതല്‍ കര്‍ത്തൃവേലയില്‍ സജീവമായി. ഓഫീസിലെ ജോലി കഴിഞ്ഞ് ദൈവദാസന്മാരോടൊപ്പം ഭവനസന്ദര്‍ശനം, ലഘുലേഖാ വിതരണം, രോഗികളെ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുക എന്നീ കാര്യങ്ങളില്‍ സജീവമായിരുന്നു. 1974 ഡിസംബറില്‍ നല്ല തണുപ്പുള്ള സമയം ഞാന്‍ ഒറ്റയ്ക്ക് അമേരിക്കയിലെ ചില മിഷനറിമാര്‍ പ്രോത്സാഹിപ്പിച്ചതിനാല്‍ ഒറ്റയ്ക്ക് ഒരു കണ്‍വന്‍ഷന്‍ ഓര്‍ഗനൈസ് ചെയ്യുവാന്‍ കഴിഞ്ഞത് ഒരിക്കലും മറക്കാനാവില്ല.
- ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ദൈവവചന പ്രസംഗവിഷയം
- കര്‍ത്താവിന്‍റെ ക്രൂശ്രീകരണവും രണ്ടാം വരവും. എത്രകേട്ടാലും മതിയാവില്ല. അതുപോലെ വിശുദ്ധിയും വേര്‍പാടും. ഇതൊന്നും ഇക്കാലങ്ങളില്‍ ആരും പ്രസംഗിക്കാറില്ല.
- ആത്മീയരംഗത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി? സ്വാധീനിക്കാനുണ്ടായ മൂന്നു സവിശേഷതകള്‍
- ഒന്നിലധികം പേരുണ്ട്.
പാസ്റ്റര്‍ കെ.ടി. തോമസും പാസ്റ്റര്‍ ബഥേല്‍ പി. ജേക്കബും. പാസ്റ്റര്‍ കെ.ടി. തോമസ് എന്‍റെ ആത്മിയ പിതാവും മെന്‍ററുമായിരുന്നു.
ഇവരുടെ ആത്മാര്‍ഥമായുള്ള മികച്ച പ്രസംഗശൈലി. സുവിശേഷ വേലയിലുള്ള അവരുടെ ആത്മാര്‍ഥത.
പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും ഇച്ഛാശക്തിയും.
കഷ്ടതയിലും അവരിലെ സംതൃപ്തി.
- ഒന്നിലധികം പേരുണ്ട്.
- മനസിനെ ഏറെ സ്വാധീനിച്ച (ഏറ്റവും ഇഷ്ടപ്പെട്ട) ആത്മീയഗാനം
- ഒന്നല്ല, എനിക്ക് പല പഴയപാട്ടുകളും ഏറെ ഇഷ്ടമാണ്.
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം...
ലോകത്തില്‍ ഏക ആശ്രയം എന്‍ യേശു മാത്രം...
- ഒന്നല്ല, എനിക്ക് പല പഴയപാട്ടുകളും ഏറെ ഇഷ്ടമാണ്.
- ജീവിതചര്യ, ഭക്ഷണം, ഇഷ്ടങ്ങള്‍ ?
- രാവിലെയുള്ള ബൈബിള്‍ ധ്യാനവും പ്രാര്‍ഥന, നടത്തം.
ഏതു ഭക്ഷണവും അസ്വദിച്ച് കഴിക്കും.
ആത്മീയഗാനങ്ങള്‍ കേള്‍ക്കുന്നതും സുവിശേഷയാത്രകളുമാണ് ഏറെയിഷ്ടപ്പെട്ടവ. ഐപിസി എന്‍ആറിന്‍റെ വളര്‍ച്ചയ്ക്കായി ഏറെ കഠിനാധ്വാനം ചെയ്തെന്ന സംതൃപ്തിയുണ്ട്.
- രാവിലെയുള്ള ബൈബിള്‍ ധ്യാനവും പ്രാര്‍ഥന, നടത്തം.
- ഇന്നത്തെ തലമുറ ചെയ്യേണ്ട നാലു കാര്യങ്ങള്‍
- സഭകളില്‍ സജീവമായിരിക്കണം.
മുടങ്ങാതെ ബൈബിള്‍ വായിക്കുകയും നിരന്തരമായ വചനപഠനവും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള മനസ്.
ഏതു കാര്യവും ദൈവത്തോടു പറയാനുള്ള അടുപ്പം.
- സഭകളില്‍ സജീവമായിരിക്കണം.
- നോര്‍ത്തിന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട്
- ലോകത്തെ ഏറ്റവും സുന്ദരമായ ഇടമാണ് ഡല്‍ഹി. നോര്‍ത്തിന്ത്യയുടെ വളര്‍ച്ചക്ക് പിന്നില്‍ ഒട്ടേറെ മിഷനറിമാരുടെ കഠിനാധ്വാനവും ജീവിതവും ഉണ്ട്. പ്രാണന്‍ പോലും ബലി കഴിച്ചവര്‍ ഏറെയാണ്.
ഇവിടെ ജനിച്ചുവളര്‍ന്ന സുവിശേഷകര്‍ ഇവിടെത്തന്നെ ദൈവവേല ചെയ്യണം. ഇവിടെയുള്ള ഹിന്ദി മിഷനറിമാരെ വാര്‍ത്തെടുക്കാന്‍ പദ്ധതികള്‍ ഒരുക്കണം.എല്ലാ സഭകളും സ്വയം പര്യാപ്തതയിലെത്താന്‍ വേണ്ട നയ രൂപീകരണവും പദ്ധതികളും വേണം.
- ലോകത്തെ ഏറ്റവും സുന്ദരമായ ഇടമാണ് ഡല്‍ഹി. നോര്‍ത്തിന്ത്യയുടെ വളര്‍ച്ചക്ക് പിന്നില്‍ ഒട്ടേറെ മിഷനറിമാരുടെ കഠിനാധ്വാനവും ജീവിതവും ഉണ്ട്. പ്രാണന്‍ പോലും ബലി കഴിച്ചവര്‍ ഏറെയാണ്.
- പെന്തെക്കോസ്തിന്‍റെ നന്മകള്‍
- പെന്തെക്കോസ്തു വിശ്വാസികള്‍ തമ്മിലുളള അടുപ്പംപോലെ മറ്റൊരു സഭാവിഭാഗങ്ങളിലും കാണുകയില്ല
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനുള്ള നമ്മുടെ നല്ല മനസ്
കറകളഞ്ഞ അടിസ്ഥാന വേദോപദേശം. അവസരമുണ്ടായിട്ടും നമുക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളോ മറ്റു സ്ഥാപനങ്ങളോ സ്ഥാപിക്കാനാവാത്തത് നമുക്കുള്ള പോരായ്മകളാണ്. അത്തരത്തില്‍ നമ്മുടെ നേതാക്കള്‍ക്കുള്ള ദീര്‍ഘവീക്ഷണക്കുറവ് പുതിയ തലമുറയെങ്കിലും പരിഹരിക്കണം.
- പെന്തെക്കോസ്തു വിശ്വാസികള്‍ തമ്മിലുളള അടുപ്പംപോലെ മറ്റൊരു സഭാവിഭാഗങ്ങളിലും കാണുകയില്ല
- കുടുംബം
- ഭാര്യ: കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ട ശോശാമ്മ (അമ്മിണി). കേന്ദ്ര ഗവണ്‍മെന്‍റിലെ ഉദ്യോഗസ്ഥയായിരുന്നെങ്കിലും ഒരു മിഷണറി തന്നെയായിരുന്നു.
- മക്കള്‍: ലിസി ജിമ്മി ജോണ്‍സ് (യുഎസ്എ), ഗിഫ്റ്റി ജെസന്‍ ജോസഫ് (സിലിഗുഡി), പോള്‍സണ്‍ (ഡല്‍ഹി).
- മരുമക്കള്‍: ജിമ്മി ജോണ്‍സ് (യുഎസ്എ), പാസ്റ്റര്‍ ജെസന്‍ ജോസഫ് (ഐപിസി എന്‍ആര്‍ ഈസ്റ്റേണ്‍ ഇന്ത്യാ ലീഡര്‍), ബ്ലസി പോള്‍സന്‍ (ഡല്‍ഹി).
- ഭാര്യ: കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ട ശോശാമ്മ (അമ്മിണി). കേന്ദ്ര ഗവണ്‍മെന്‍റിലെ ഉദ്യോഗസ്ഥയായിരുന്നെങ്കിലും ഒരു മിഷണറി തന്നെയായിരുന്നു.



