വൈ.പി.സി.എ മലബാർ സോണൽ ക്യാമ്പ്
വയനാട്: വൈ.പി.സി.എ മലബാർ സോണൽ ക്യാമ്പ് എപ്രിൽ മാസം 17,18,19 തീയതികളിൽ വയനാട് ICPF Sanctum ക്യാമ്പ് സെന്ററിൽ നടന്നു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാലക്കാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗീസ് ഉത്‌ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിലായി പാസ്റ്റർമാരായ അനീഷ് തോമസ് , സാം ജോൺ തോമസ്, ടിജോ കെ. തോമസ്, വൈ.പി.സി.എ ഭാരവാഹികളായ രുഫോസ് ജോൺ, സിബി കുരിയൻ അഭിഷേക് ചാക്കോ എന്നിവരും, ഫെബിൻ ജോസ് തോമസ് IPS, ജെറമിയ പി. എബി എന്നിവരും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . ജോയൽ പടവത്ത്, ബോവസ് ജോൺ പ്രസാദ് , ശാലു പി ഷാജൻ , റിജോ , ഇവാ .ഒനേസിമസ് തുടങ്ങിയവർ ആരാധനയ്ക്കു നേതൃത്വം നൽകി. ക്യാമ്പിനോട് അനുബന്ധിച്ചു ടീം തിരിച്ചു ടാലെന്റ്റ് നൈറ്റ് ,ഗയിംസ് എന്നിവ സംഘടിപ്പിച്ചു.
വൈ.പി.സി.എ സ്റ്റേറ്റ് ഭാരവാഹികളായ ഷൈജൻ ടി.എ, പ്രസ്റ്റർ ജയരാജ് എൻ. ആർ, മലബാർ സോൺ വൈ.പി.സി.എ സെക്രട്ടറിമാർ, ജനറൽ സ്റ്റേറ്റ് ഭാരവാഹികൾ വിവിധ സെഷനുകൾക്ക് നേതൃത്വം വഹിച്ചു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വയനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജു ജോർജ് പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.
Advertisement












































