അസംബ്ലീസ് ഓഫ് ഗോഡ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻ്റ് ഏകദിന സെമിനാർ നവം. 1ന്
കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻ്റ് ഏകദിന സെമിനാർ നവം. 1ന് രാവിലെ 9 :30 മുതൽ വൈകിട്ട് 4 വരെ കുറത്തികാട് കർമ്മേൽ ഏ.ജി ചർച്ചിൽ നടക്കും. ആരോഗ്യ കൗൺസലിംഗ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
പദ്ധതിയുടെ സമർപ്പണ ശുശ്രൂഷ ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. റ്റി. ജെ. സാമുവൽ നിർവഹിക്കും. സെൻ്റ് തോമസ് ഇവഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രതിനിധി റവ.ഡോ. ജോൺ മാത്യു , പാലിയേറ്റീവ്, ഡോ. ജെയിംസ് ബാബു, ഡോ. ജെയ്‌സി, ഡോ. ഐ.എം. സജു എന്നിവർ ക്ലാസുകൾ നയിക്കും. കൗൺസിംഗ് രംഗത്ത് പ്രമുഖരായ ഡോ. ഐസക്.വി.മാത്യു, ഡോ. ജെയിംസ് ജോർജ്ജ് വെൺമണി എന്നിവർ വാർദ്ധക്യത്തിന്റെ വെല്ലുവിളികൾ ആന്തരിക സൗഖ്യം എന്ന വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിക്കാം. പ്രസ്തുത മീറ്റിംഗിൽ ദീർഘവർഷങ്ങളായി സാന്ത്വന പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധ ഗായകൻ ബേബിച്ചൻ, ആലപ്പുഴ ഗാനങ്ങൾ ആലപിക്കും.
ഏ.ജി.സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഷാബുജോൺ (ഇടയ്ക്കാട്), സെക്രട്ടറിയായി പാസ്റ്റർ സാം റോബിൻസൺ (തിരുവന്തപുരം), ട്രഷററായി മാത്യു കുര്യൻ (പത്തനാപുരം) സഹോദരന്മാരായ ഷാജൻ കൊട്ടാരത്തിൽ, ജോൺസൺ.സി.ഒ, റോയി.കെ.യോഹന്നാൻ, സന്തോഷ് തോമസ്, രാജു ജോർജ്ജ്, മാത്യു വർഗ്ഗീസ്, ഡോ. അനിൽ ജോയി തോമസ്, ബിജു എബ്രഹാം, ജോസഫ് സേവ്യർ എന്നിവർ കമ്മറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക
https://forms.gle/USzVVnuYcG9yddgB8
Advt.



















