ജിൻസി സൂസൻ ജോർജിനു നഴ്‌സിംഗിൽ ഡോക്ടറേറ്റ്

ജിൻസി സൂസൻ ജോർജിനു നഴ്‌സിംഗിൽ ഡോക്ടറേറ്റ്

ജബൽപൂർ : രാജസ്ഥാനിലെ JJTU യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്‌സിംഗിൽ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കി ജിൻസി സൂസൻ ജോർജ്. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ മാനസികമായ അവസ്ഥയെ കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്. ഐപിസി ബെഥേൽ ജബൽപൂർ സഭാംഗമായ ജിൻസി നിലവിൽ കുടുംബമായി ഷാർജയിലാണ്. നിലവിൽ ഷാർജ സീയോൻ ചർച് ഓഫ് ഗോഡ് സഭാംഗമാണ്. ജബൽപൂർ പുഷ്പ വിഹാറിൽ പീസ് കോട്ടേജിൽ ജോർജ് വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകളാണ്. ഭർത്താവ് ഫെലിക്സ് ജോൺ ദാസ്.