ഐപിസി ദേവനഹള്ളി സെൻ്റർ കൺവെൻഷൻ ആരംഭിച്ചു

ഐപിസി ദേവനഹള്ളി സെൻ്റർ കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ്‌ ദേവനഹള്ളി സെൻ്റർ കൺവെൻഷൻ ഷിഡ്ലഘട്ട ഐപിസി കോട്ടഹള്ളി സഭാഹാളിൽ ആരംഭിച്ചു.  സെൻ്റർ പാസ്റ്റർ ബിജു മാത്യൂ ഉദ്ഘാടനം ചെയ്തു.

പാസ്റ്റർ ഷിബു കെ.മത്തായി അധ്യക്ഷനായിരുന്നു. 
ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ,  പാസ്റ്റർ നവീൻ എന്നിവർ പ്രസംഗിച്ചു. പകൽ നടന്ന സഹോദരി സമ്മേളനത്തിൽ  കർണാടക സ്റ്റേറ്റ് സോദരി സമാജം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ്  പ്രസംഗിച്ചു. 
പാസ്റ്റർമാരായ ഗിരീഷ് നായിക്, സമ്പത്ത് കുമാർ എന്നിവർ ഗാനശുശ്രൂഷ നിർവഹിച്ചു .
കൺവെൻഷനിൽ ജൂലൈ 26 വെള്ളി രാവിലെ 9.30 മുതൽ  ഉണർവ് യോഗം, യുവജന മീറ്റിംങ്,  സുവിശേഷയോഗം, തിരുവത്താഴ ശുശ്രൂഷ  എന്നിവയോടെ   കൺവെൻഷൻ സമാപിക്കും.

പാസ്റ്റർ ബിജു മാത്യൂ, ഡോൺ വർഗീസ് എന്നിവർ സമാപന ദിനം പ്രസംഗിക്കും. പാസ്റ്റർമാരായ ഷിബു കെ.മത്തായി, സി.ജെ.ജോമോൻ, ജി.കെ.ദേവരാജ്,  എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.