ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സിൽവർ ജൂബിലി സമ്മേളനം ഫെബ്രുവരി 7ന്

ഐ.പി.സി വർഷിപ്പ് സെന്റർ  ഷാർജ സിൽവർ ജൂബിലി സമ്മേളനം ഫെബ്രുവരി 7ന്

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്

ഷാർജ : ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ  സിൽവർ ജൂബിലി സമ്മേളനം  ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 6:30 ന് ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ ഡോ. വിൽസൺ ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വിവിധ സഭാ നേതാക്കന്മാർ, ഗവണ്മെന്റ് ഒഫീഷ്യൽസ്, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. 

സ്റ്റീഫൻ ദേവസ്യയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും ഉണ്ടായിരിക്കുന്നതാണ്. യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. 

സിൽവർ ജൂബിലി സമ്മേളനത്തിന്  സഭയുടെ സീനിയർ പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

Advertisement