ശ്രദ്ധിക്കുക; വ്യാജ ഗുഡ്ന്യൂസ് ഗ്രൂപ്പുകൾ മുഖേന ഫോൺ ഹാക്കിംഗ്
കോട്ടയം: വ്യാജ ഗുഡ്ന്യൂസ് ഗ്രൂപ്പുകൾ മുഖേന ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു.
വെസ്ലി മാത്യു ഡാളസ് എന്ന വ്യാജേന ഗുഡ്ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപികരിച്ച് ആളുകളെ ചേർക്കുകയും പിന്നീട് അവരുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയാണ് ഉണ്ടായത്. ഇത്തരത്തിൽ ഇദ്ദേഹം ഗ്രൂപ്പ് രൂപീകരിക്കുകയോ ആളുകളെ ചേർക്കുകയോ ചെയ്തിട്ടില്ല. ആരെങ്കിലും ആഡ് ചെയ്യപ്പെട്ടുണ്ടെങ്കിൽ എക്സിറ്റ് ആകേണ്ടതാണ്.
വെസ്ലി മാത്യുവാണെന്ന് പറഞ്ഞ് വ്യക്തിപരമായും പലർക്കും മെസ്സേജുകൾ അയയ്ക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതും വ്യാജമാണ്. ശ്രദ്ധിക്കുമല്ലൊ?
Advertisement

















































































