പാസ്റ്റർ തോമസ് മാമ്മൻ ഫെബ്രു.18ന് ബുധനാഴ്ച ഗുഡ്ന്യൂസ് സ്റ്റഡിസർക്കിളിൽ പ്രസംഗിക്കുന്നു
മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തുന്ന സംവാദം ഫെബ്രുവരി 18 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം രാത്രി 8:30 മുതൽ 10:00 വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം: വൈകുന്നേരം 06:00 മുതൽ 07:30 വരെ, യുഎഇ സമയം: വൈകുന്നേരം 07:00 മുതൽ രാത്രി 08:30 വരെ.
'ക്രൈസ്തവ സഭ യുഗാന്ത്യത്തിൽ'എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത എഴുത്തുകാരനും ബൈബിൾ പ്രഭാഷകനുമായ പാസ്റ്റർ. തോമസ് മാമ്മൻ യു എസ്സ് എ ക്ലാസ് എടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: വാട്ട്സ് ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 8089817471, +91 94473 72726


