'അരുത് മക്കളേ അരുത്!' ഗുഡ്ന്യൂസ് യുഎഇ ചാപ്റ്റർ വെബിനാർ മാർച്ച് 8ന്
ലഹരിക്കെതിരെ ഗുഡ്ന്യൂസ്

വെബിനാർ ഗുഡ്ന്യൂസ് യൂട്യൂബ് ചാനലിൽ തൽസമയം വീക്ഷിക്കാം
https://www.youtube.com/live/TlKMd9Api-E?si=F9hspDGJ8K0AZBHQ
യു.എ.ഇ : ഗുസ്ന്യൂസ് വാരിക യുഎഇ ചാപ്റ്റർ ഒരുക്കുന്ന 'അരുത് മക്കളേ അരുത്!' വെബിനാർ മാർച്ച് 8 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് (വൈകിട്ട് 7ന് -യുഎഇ സമയം) നടക്കും. ലഹരിയിൽ മുങ്ങുന്ന തലമുറയെ നേർവഴിയിലേക്ക് നയിക്കുവാൻ മുതിർന്നവർ ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന വെബ്ബിനാർ ആയിരിക്കും.
വിഷയാവതരണം ജെയിംസ് വർഗീസ് IAS (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി, കേരളം), എബ്രഹാം കുര്യൻ (ഡയറക്ടർ, ലിവിങ്ങ് ലീഫ്), ഷാർലറ്റ് പി മാത്യു (യൂത്ത് കൗൺസിലർ) എന്നിവർ നടത്തും. പി.സി. ഗ്ലെന്നി (പ്രസിഡൻ്റ്, ഗുഡ്ന്യൂസ് യുഎഇ ചാപ്റ്റർ) അധ്യക്ഷത വഹിക്കുന്ന സമ്മേളനം സി.വി. മാത്യു (ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ) ഉദ്ഘാടനം നിർവഹിക്കും.
അവതരണം ഷിബു മുളളംകാട്ടിൽ (കോർഡിനേറ്റിങ് എഡിറ്റർ, ഗുഡ്ന്യൂസ് വാരിക) നിർവഹിക്കും. സജി മത്തായി കാതേട്ട്, പാസ്റ്റർ ദാനിയേൽ വില്യംസ്, പാസ്റ്റർ വി പി ഫിലിപ്പ്, പാസ്റ്റർ സണ്ണി പി സാമുവേൽ, ടോണി ഡി ചെവൂക്കാരൻ, സജി നടുവത്ര, ലാൽ മാത്യു, ഡോ. റോയി ബി. കുരുവിള, സന്ദീപ് വിളമ്പുകണ്ടം, റെജി മാത്യു, ആന്റോ അലക്സ്, റോജിൻ പൈനുംമൂട്, ലിഷ കാതേട്ട് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
വിവരങ്ങൾക്ക് : കൊച്ചുമോൻ ആന്താര്യത്ത് (+97155 3350125), ജയ്മോൻ ചീരൻ (+971 55 317 8586)
Advertisement













































