14-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്‌തൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

14-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്‌തൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

ടൗൺസിൽ: ടൗൺസ് ‌വില്ലിൽ നടക്കുന്ന ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൺസിന്റെ 14-ാമത് സമ്മേളനത്തിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 11, 12, 13 (വെള്ളി, ശനി, ഞായർ) തീയതികളിൽ ടൌൺസ് വില്ലിൽ (Immanuel Pentecostal Church 485 Bayswater Rd, Mount Louisa, TSV, QLD -4814) നടക്കുന്ന കോൺഫറൺസിന്റെ ഈ വർഷത്തെ തീം 'ക്രിസ്തുവിൽ തികഞ്ഞവനാവുക' (കൊലൊ.1: 28)) എന്നതാണ്.

പാസ്റ്റർ ഫെയ്ത്‌ത് ബ്ലെസ്സൺ (പള്ളിപ്പാട്), പാസ്റ്റർ തോമസ് ജോർജ്ജ് (ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് എന്നിവരെകൂടാതെ സ്വദേശത്തും വിദേശത്തുമുള്ള പാസ്റ്റർമാർ ശുശ്രൂഷിക്കും. ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ശനിയാഴ്ച്ച പകൽ യുവജനങ്ങൾക്കും, സഹോദരിമാർക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകളോടൊപ്പം മിഷൻ ചലഞ്ച് മീറ്റിംഗും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി: +61413776925, പാസ്റ്റർ സജീമോൻ സഖറിയ: +61431414352.പാസ്റ്റർ ഏലിയാസ് ജോൺ: +61423804644.

Advertisement