സ്നേഹക്കൂട് വേങ്ങൂർ പ്രൊജക്ടിന് സാക്ഷാത്ക്കാരം
പി.വൈ.പി.എ കേരളാ സ്റ്റേറ്റിന് ഇത് അഭിമാന നിമിഷം

വേങ്ങൂർ : പി.വൈ.പി.എ. കേരളാ സ്റ്റേറ്റിന്റെ അഭിമാന പദ്ധതിയായ സ്നേഹക്കൂട് വേങ്ങൂർ പ്രൊജക്ട് യാഥാർഥ്യമായി. ഈ ഭരണസമിതിയുടെ ആരംഭ സമയത്ത് തറക്കല്ലിട്ട് ആരംഭം കുറിച്ച സൗജന്യ ഭവന നിർമ്മാണ പദ്ധതിയിൽ രണ്ട് വീടുകളാണ് പൂർത്തീകരിച്ചത്. ജൂൺ മാസം 29 ഞായറാഴ്ച രണ്ടു വീടുകളും ഏറ്റവും അർഹരായവർക്ക് കൈമാറി.
പ്രസ്തുത പദ്ധതിക്ക് ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജാണ് സൗജന്യമായി വസ്തു ദാനം നൽകിയത്.
ഇതിൽ ഒരു ദൈവദാസന്റെ വിധവയ്ക്കും കുടുംബത്തിനും നൽകിയ ഒന്നാമത്തെ വീട് സ്പോൺസർ ചെയ്തത് ഹൂസ്റ്റ്ണിലുള്ള പാസ്റ്റർ ഡോ. ഷാജി ദാനിയേലും കുടുംബവുമാണ്.
രണ്ടാമത്തെ ഭവനം നൽകിയ്ത് ഐ.പി.സി. സഭയിലെ ഒരു ശുശ്രൂഷകനാണ്.
രണ്ടാമത്തെ ഭവനത്തിന് വേണ്ടി ചെറുതും വലുതുമായി നിർലോഭമായ സഹായം നൽകിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. വിശേഷാൽ ജെറി കല്ലൂർ രാജൻ ഡാളസ്, ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ സാം ജോർജ് പത്തനാപുരം, പി.വൈ.പി.എ പ്രസിഡന്റ് സുവി. ഷിബിൻ ജി. സാമൂവേൽ, മാത്യു ചാണ്ടി ഡാളസ്, ജോർജ് മാത്യു ഹൂസ്റ്റ്ൺ, ഐ.പി.സി. ശാലേം പത്തനാപുരം, ഐ.പി.സി. ഷാർജ വർഷിപ് സെന്റർ പി.വൈ.പി.എ., ഡോ. ബ്ലെസ്സൺ മേമന, പാസ്റ്റർ ജോൺസൺ മേമന, ഐ.പി.സി. ബെഥേൽ വേങ്ങൂർ സഭ എന്നിവർ ഈ പ്രവർത്തനങ്ങളുടെ നട്ടെല്ലായിരുന്നു.
സ്നേഹക്കൂട് വേങ്ങൂർ പ്രൊജക്ടിനെ മുന്നിൽ നിന്ന് നയിച്ചതും ചുക്കാൻ പിടിച്ചതും ഐ.പി.സി. കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ അവറുകളാണ്. കൂടാതെ പ്രാദേശികമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് പി.വൈ.പി.എ മുൻ സംസ്ഥാന അധ്യക്ഷൻ സുവി. വിൽസൺ സാമൂവലും, സംസ്ഥാന സമിതി അംഗം ജെറിൻ ജെയിംസ് വേങ്ങൂർ, ലോക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡി. രാജു ,പരേതനായ പൊന്നച്ചൻ ബ്രദർ എന്നിവരാണ്.
പ്രസ്തുത രണ്ട് ഭവനങ്ങളുടെ സമർപ്പണവും പ്രതിഷ്ഠയും നിർവഹിച്ചത് യഥാക്രമം പാസ്റ്റർ കെ.സി. തോമസും, പാസ്റ്റർ ഷാജി ദാനിയേലുമാണ്.
വൈകുന്നേരം ഐ.പി.സി. ബെഥേൽ സഭയിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമൻ അധ്യക്ഷത വഹിച്ചു. ഐ.പി.സി. കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പദ്ധതിയെ പറ്റി വിശദീകരിച്ചു. ഐ.പി.സി. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ഷാജി ഡാനിയേൽ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു.
ഐ.പി.സി. കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ഐ.പി.സി. കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പ്, ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വാളിയോട്, പാസ്റ്റർമാരായ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, സണ്ണി എബ്രഹാം, പൊന്നച്ചൻ എബ്രഹാം, ബോബൻ ക്ലീറ്റസ്, ബ്രദർ ഫിന്നി പി. മാത്യു, റോബിൻ വാളകം, കൊച്ചുമോൻ കൊട്ടാരക്കര, സിസ്റ്റർ ഗീതമ്മ സ്റ്റീഫൻ, സിസ്റ്റർ ഇവാൻജെലിൻ ജോൺസൻ, വേങ്ങൂർ പി.വൈ.പി.എ ക്വയർ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
സംസ്ഥാന പി.വൈ.പി.എ. വൈസ് പ്രസിഡന്റ് ബ്ലെസ്സൺ ബാബു, ജോയിന്റ് സെക്രട്ടറിമാരായ ലിജോ സാമൂവേൽ, സന്ദീപ് വിളമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലെയാദ്, കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, സംസ്ഥാന സമിതി അംഗങ്ങളായ ജെറിൻ ജെയിംസ് വേങ്ങൂർ, എബിൻ പൊന്നച്ചൻ, മാത്യു ജോൺ കുണ്ടറ, പാസ്റ്റർ ജോമോൻ ജോസ്, ബിബിൻ സാം വെട്ടിക്കൽ, ഫിന്നി ആർ ഡാൻ, വേങ്ങൂർ സെന്റർ, ലോക്കൽ പി.വൈ.പി.എ പ്രവർത്തകർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

