ഐപിസി റിവവൈൽ ദുബായ് ചർച്ച് ശുശ്രൂഷകനായി പാസ്റ്റർ സാം പനച്ചയിൽ ചുമതലയേറ്റു

ഐപിസി റിവവൈൽ ദുബായ് ചർച്ച് ശുശ്രൂഷകനായി പാസ്റ്റർ സാം പനച്ചയിൽ ചുമതലയേറ്റു

ദുബായ്: ഐപിസി റിവൈവൽ സഭാ ശുശ്രൂഷകനായി പാസ്റ്റർ സാം പനച്ചയിൽ ചുമതലയേറ്റു.

പിവൈപിഎ മുൻ സംസ്ഥാന സെക്രട്ടറി, ഐപിസി കേരളാ സ്റ്റേറ്റ് മുൻ കൗൺസിൽ & പ്രസ്ബിറ്ററി അംഗം, ഐപിസി കുവൈറ്റ്‌ മുൻ റീജിയൻ സെക്രട്ടറി, ഐപിസി ജനറൽ കൗൺസിൽ അംഗം, ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌ & സെക്രട്ടറി, ഗുഡ്ന്യൂസ് പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. B.Th, M. Div ബിരുദം കരസ്ഥമാക്കിയിട്ടുള്ള പാസ്റ്റർ സാം പനച്ചയിൽ അനുഗ്രഹീത പ്രഭാഷകനും, എഴുത്തുകാരനും സംഘാടകനുമാണ്.

റിവൈവൽ ചർച്ച് സഭാ വൈസ് പ്രസിഡന്റ്‌ ജോർജ്കുട്ടി യോഹന്നാൻ, സെക്രട്ടറി  രാജേഷ് സേവ്യർ, ട്രഷറര്‍  സാബു ജോർജ് കൌൺസിൽ അംഗങ്ങൾ ചേർന്നു ദുബായ് ട്രിനിറ്റി ചർച്ചിൽ ഏപ്രിൽ 13 നു ഞായറാഴ്ച നടന്ന യോഗത്തിൽ സ്വീകരിച്ചു.

 ഐപിസിയിൽ ദീർഘ വർഷം ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ പി. എ. എബ്രഹാമിന്റെ മകനാണ്. ഐപിസിയിൽ സീനിയർ ശുശ്രൂഷകന്മാരായിരുന്ന പരേതനായ മേപ്രാൽ അവറാച്ചൻ, പത്തിച്ചിറ യോഹന്നാച്ചൻ എന്നിവരുടെ കൊച്ചു മകനുമാണ്.

ഭാര്യ : റൂബി, മക്കൾ : അലൻ, ഏബൽ