യു.കെയിൽ പ്രാർത്ഥനാ ദിനം ജൂൺ 14 ന്

യു.കെയിൽ പ്രാർത്ഥനാ ദിനം ജൂൺ 14 ന്

ഇംഗ്ലണ്ട്: മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ - യു.കെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിൽ നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം ഐപിസി ബെൽഫാസ്റ്റ് ചർച്ചിന്റെ ആഭിമുഖത്തിൽ ജൂൺ 14 ന്  ശനിയാഴ്ച രാവിലെ10  മുതൽ നടക്കും.

പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ പാസ്റ്റർ തോമസ് മാത്യു, ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി.സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി), പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് അനുഗൃഹീത കർത്തൃദാസന്മാരും പങ്കെടുക്കും.

രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഏരിയ കോർഡിനേറ്റർ: പാസ്റ്റർ തോമസ് മാത്യു - 075886 31013. ലോക്കൽ കോർഡിനേറ്റർ: പാസ്റ്റർ ജേക്കബ് ജോൺ - 078858 80329

Advertisement