കൺവെൻഷനും ഉപവാസ പ്രാർത്ഥനയും ഫെബ്രു. 23ന് പേരാമ്പ്രയിൽ

കൺവെൻഷനും ഉപവാസ പ്രാർത്ഥനയും ഫെബ്രു. 23ന് പേരാമ്പ്രയിൽ

കോഴിക്കോട്: പേരാമ്പ്ര ഐപിസി ടാബർനാക്കിൾ ചർച്ചും കോട്ടക്കൽ വിശ്വാസ യാത്ര മിനിസ്ട്രിയും ചേർന്ന് ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും കൺവെൻഷനും ഫെബ്രുവരി 23  തിങ്കളാഴ്ച്ച പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിന് സമീപമുള്ള ഐപിസി ടാബർനാക്കിൾ ചർച്ചിൽ നടക്കും.

ഐപിസി പേരാമ്പ്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.എം. മാത്യു ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ 
പാസ്റ്റർമാരായ സോബി മത്തായി (പൂമല), ജെ.പി. ദേവ് (കട്ടപ്പന) തുടങ്ങിയവർ ശുശ്രൂഷിക്കും. വൈകുന്നേരം ആറു മുതൽ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ ഹരിപ്രസാദ് പി.എം.  (തൊടുപുഴ) മുഖ്യ സന്ദേശം നൽകും. വിശ്വാസ യാത്ര ടീം സംഗീത ശുശ്രൂഷയ്ക്ക്  നേതൃത്വം നൽകും.

വാർത്ത: വി.വി. ഏബ്രഹാം

Advertisement