ബഹ്റൈന്‍ ദൈവസഭ നാല്‍പതു വര്‍ഷം പിന്നിടുന്നു
ബഹ്റൈന്‍: ചര്‍ച്ച ഓഫ് ഗോഡ് ഇന്ത്യയുടെ ബഹ്റൈന്‍ സഭ ആരംഭിച്ചിട്ട് നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. 1985 ജനുവരിയില്‍ ചുരുക്കം ചില വിശ്വാസികളുമായി തുടങ്ങിയ പ്രവര്‍ത്തനം വളര്‍ന്നു. ഇപ്പോള്‍ പട്ടണത്തിന്‍റെ വിവിധ ഇടങ്ങളിലായി ആറു കൂടിവരവുകള്‍ ദൈവസഭയ്ക്കുണ്ട്. റവ. മാത്യു ചെറിയാന്‍ ആയിരുന്നു ആദ്യത്തെ ശുശ്രൂഷകന്‍. പാസ്റ്റര്‍ ബിജു ഫിലിപ്പ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ജൂബിലി വര്‍ഷത്തോടനുബന്ധിച്ചുള്ള മീറ്റിങ് ജൂണ്‍ 21നു വൈകുന്നേരം 6.30 നു മനാമയിലുള്ള ബഹറൈന്‍ മീഡിയ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. ദൈവസഭ മിഡില്‍ ഈസ്റ്റ് റീജിയണല്‍ സൂപ്രണ്ട് റവ. ഡോ. സുശീല്‍ മാത്യു മുഖ്യാതിഥിയായിരിക്കും.
ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471

