പ്രശസ്ത അമേരിക്കൻ വേദശാസ്ത്രജ്ഞൻ ജോൺ എഫ് മക് ആർതർ (84) അന്തരിച്ചു

പ്രശസ്ത അമേരിക്കൻ വേദശാസ്ത്രജ്ഞൻ ജോൺ എഫ് മക് ആർതർ (84) അന്തരിച്ചു

പ്രശസ്ത അമേരിക്കൻ ദൈവ ശാസ്ത്രജ്ഞനും പാസ്റ്ററും എഴുത്തുകാരനും അധ്യാപകനുമായ ജോൺ ഫുള്ളർട്ടൺ മക്ആർതർ ജൂനിയർ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു.

1969 മുതൽ അഞ്ച് പതിറ്റാണ്ടിലേറെ കാലിഫോർണിയയിലെ സൺ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സീനിയർ പാസ്റ്ററായി മക്ആർതർ സേവനമനുഷ്ഠിച്ചു. മാക് ആർതറിന്റെ ബൈബിളിന്റെ വിശദീകരണ പഠിപ്പിക്കൽ ശൈലി പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

അമേരിക്കയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രങ്ങളായ ദി മാസ്റ്റേഴ്‌സ് സെമിനാരിയുടെയും ദി മാസ്റ്റേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെയും പ്രസിഡന്റുമായിരുന്നു അന്തരിച്ച മാക് ആർതർ.ഗ്രേസ് ടു യു" എന്ന റേഡിയോ, മാധ്യമ ശുശ്രൂഷയിലൂടെയാണ് മക്ആർതറിന്റെ പഠിപ്പിക്കലുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിയത്. 1997-ൽ പുറത്തിറങ്ങിയ ദി മാക്ആർതർ സ്റ്റഡി ബൈബിൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു.

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

Advertisement