കരുവാറ്റ യുപിഎഫ് ഉപവാസ പ്രാർത്ഥനക്ക് തുടക്കമായി; സെപ്. 24 ന് സമാപനം

കരുവാറ്റ യുപിഎഫ് ഉപവാസ പ്രാർത്ഥനക്ക്  തുടക്കമായി; സെപ്. 24 ന് സമാപനം

കരുവാറ്റ : കരുവാറ്റ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ ഉപവാസ പ്രാർത്ഥനയും കാത്തിരിപ്പുയോഗവും സെപ്റ്റംബർ 22 മുതൽ 24 വരെ ചർച്ച് ഓഫ് ഗോഡ്(കല്ലുമല) കരുവാറ്റ, ഏ.ജി ചർച്ച്,കരുവാറ്റ, ഐ.പി.സി ശാലോം, കരുവാറ്റ എന്നിവിടങ്ങളിൽ നടക്കും. 

പാസ്റ്റർ ഷിബു പുനലൂർ,പാസ്റ്റർ ബിനോയ് കൊല്ലം, പാസ്റ്റർ കെ.കെ. സാമുവേൽ എന്നിവർ പ്രസംഗിക്കും. രാവിലെ 10 മുതൽ 1 വരെയും വൈകുന്നേരം 6: 30 മുതൽ 8 :30 വരെയും ആണ് യേഗങ്ങൾ.

പാസ്റ്റർ ഫിലിപ്പ് പി.തോമസ് (പേട്രൻ), പാസ്റ്റർ ജോസ് തോമസ് അടൂർ (പ്രസിഡന്റ്), പാസ്റ്റർ ജോസഫ് സക്കറിയ (വൈസ് പ്രസിഡണ്ട് ), പാസ്റ്റർ പി കെ ജീവൻസ് ( സെക്രട്ടറി), പാസ്റ്റർ മാമച്ചൻ പി വി (ജോ – സെക്രട്ടറി), റെജി കെ തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.