വിശ്വാസികളിൽ ആത്മീയ ചൈതന്യം പകർന്ന്  ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷനു സമാപനം 

വിശ്വാസികളിൽ ആത്മീയ ചൈതന്യം പകർന്ന്   ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷനു സമാപനം 

ന്യൂഡൽഹി: അസമാധാനം നിറഞ്ഞലോകത്ത് ശാന്തിയുടെ ദൂതുവാഹകരായി ദൈവവേല തികച്ചെടുക്കണമെന്ന ആഹ്വാനത്തോടെ ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷനു അനുഗ്രഹ സമാപ്തി. ആശയറ്റവർക്കും അശരണർക്കും അപ്പവും ആശ്വാസവും നല്കി സുവിശേഷത്തിൻ്റെ വ്യാപ്തിക്കായി പ്രവർത്തിക്കണമെന്നും അതിലേക്കായി സഭ സജ്ജമാകണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു.

ഡോ. ലാജി പോൾ പ്രസംഗിക്കുന്നു

ഡൽഹി ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ നടന്ന 56 മതു ജനറൽ കൺവൻഷൻ ഐപിസി എൻആർ വർക്കിംഗ് പ്രസിഡൻ്റ് ഡോ.ലാജി പോൾ ഉത്ഘാടനം ചെയ്തു. പാസ്റ്റർ സാബു വർഗീസ്, പാസ്റ്റർ നൂറുദ്ദീൻ മുള്ള എന്നിവർ മുഖ്യ പ്രസംഗകരായിരുന്നു.

'അശാന്തിയുടെ നാളുകളിൽ സമാധാനം അനുഭവിക്കുകയും സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുകയും ചെയ്ക' എന്നതായിരുന്നു മുഖ്യചിന്താവിഷയം.സഭയുടെ മറ്റു പല  ശുശ്രൂഷകന്മാരും വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു.

പാസ്റ്റർ നൂറുദ്ദീൻ മുള്ള പ്രസംഗിക്കുന്നു

ജനപങ്കാളിത്തവും നിരന്തരമായ ആത്മീയ അന്തരീക്ഷവും ചിട്ടയായ ക്രമീകരണങ്ങളും ഇപ്രാവശ്യത്തെ കൺവൻഷൻ്റെ പ്രത്യേകതകളായിരുന്നു.

സിസ്റ്റർ പെർസിസ് ജോണിൻ്റെ നേതൃത്വത്തിൽ സയോൺ സിംഗേഴ്സിൻ്റെ ഗാനശുശ്രൂഷ ഏറെ ശ്രദ്ധേയവും ആത്മീയ ആരാധനയിലേക്ക് നയിക്കുന്നതുമായിരുന്നു.

ശുശ്രൂഷക സമ്മേളനം, സൺഡേസ്കൂൾ, പിവൈപിഎ,  ഐപിഡബ്ല്യു.എ എന്നിവയുടെ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ. ശാമുവേൽ തോമസ്, സിസ്റ്റർ അനു ജോൺ എന്നിവർ മുഖ്യസന്ദേശം നല്കി.

ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ റീജിയൺ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ശാമുവേൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ നൂറുദ്ദീൻ മുള്ള, ജനറൽ പ്രസിഡൻ്റ് ഡോ.ലാജി പോൾ എന്നിവർ സമാപന സന്ദേശം നൽകി. സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ഫിലിപ്പോസ് മത്തായിയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ നാലുനാൾ നീണ്ടുനിന്ന ഉണർവിൻ ദിനങ്ങൾ അനുഗ്രഹീതമായി സമാപിച്ചു.

ഗുഡ്ന്യൂസിൻ്റെ ആശംസാ ഫലകം സജി മത്തായി കാതേട്ട്, സജി നടുവത്ര എന്നിവർ  ഡോ.ലാജി പോളിനു നല്കുന്നു

നോർത്തിന്ത്യയുടെ സഭാവളർച്ചക്കും സുവിശേഷ വ്യാപനത്തിനും സാമൂഹിക വളർച്ചക്കും വേണ്ടി നിരന്തരം നിലകൊള്ളുന്ന ഐപിസി എൻആറിൻ്റെ പ്രവർത്തനങ്ങളെ മാനിച്ച് ഗുഡ്ന്യൂസ് പത്രാധിപസമിതി തയ്യാറാക്കിയ ആശംസാ ഫലകം എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, ഗ്രാഫിക്സ് എഡിറ്റർ സജി നടുവത്ര എന്നിവർ ജനറൽ  പ്രസിഡൻ്റ് ഡോ.ലാജി പോളിനു നല്കി.

നോർത്തിന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ സഭകളും സാമൂഹിക വികസന പ്രവർത്തനകേന്ദ്രങ്ങളുമുള്ള ഐപിസി എൻ ആറിൻ്റെ പ്രവർത്തനങ്ങൾ വളരെ ചിട്ടയും ക്രമീകരണവും മാതൃകാപരവുമാണ്. നിരന്തരമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സുവിശേഷ പ്രവർത്തനങ്ങളിൽ നേരിടുമ്പോഴും ഏറെ ശ്രദ്ധേയമായ ആത്മീയ പ്രവർത്തനങ്ങളിലൂടെ സഭ നിരന്തരം വളരുന്നു.

 

Advt.