ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷൻ നവം. 11 മുതൽ
കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷൻ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ നവംബർ 11 ബുധനാഴ്ച്ച മുതൽ 13 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കും. നവംബർ 13 വെള്ളിയാഴ്ച്ച രാവിലെ 6.30ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ സംയുക്ത ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റർ നോബിൾ ജേക്കബ് പ്രസംഗിക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയൻ സംയുക്ത ക്വയർ ഈ ദിവസങ്ങളിലെ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
Advertisement































