ന്യൂനപക്ഷാവകാശങ്ങൾ നിഷേധിക്കുന്നു: സിബിസിഐ

ന്യൂനപക്ഷാവകാശങ്ങൾ നിഷേധിക്കുന്നു: സിബിസിഐ

ബെംഗളൂരു:  നിർബന്ധിത മതം മാറ്റം ആരോപിച്ച് നിരപരാധികളായവരെ തടവിലാക്കുന്നെന്നും ന്യൂനപക്ഷങ്ങൾക്ക് മൗലികാവ കാശങ്ങൾ പോലും നിഷേധിക്കു ന്നെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സി. ബി.സി.ഐ) സമ്മേളനം ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയമങ്ങൾ പിൻവലിക്കണം. എല്ലാപൗരർക്കും ഏത് മതത്തിലും വിശ്വസിക്കാനും ആചാരങ്ങൾ പിന്തുടരുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഇത്   പാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.