"ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തെ നശിപ്പിച്ചുവോ?" പാനൽ ചർച്ചയും ഖണ്ഡന പ്രസംഗവും

"ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തെ നശിപ്പിച്ചുവോ?" പാനൽ ചർച്ചയും ഖണ്ഡന പ്രസംഗവും
ഡോ. വിനിൽ പോൾ, അനിൽകുമാർ അയ്യപ്പൻ, പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, റവ. ഡോ. ജോൺസൻ തേക്കടിയിൽ എന്നിവർ പാനൽ ചർച്ചയിൽ

തൃശൂർ: സാക്ഷി അപ്പോളജറ്റിക്‌സ് നെറ്റ്‌വർക്ക് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ "ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തെ നശിപ്പിച്ചുവോ?" എന്ന വിഷയത്തിൽ പാനൽ ചർച്ചയും ഖണ്ഡന പ്രസംഗവും തൃശൂർ പറവട്ടാനി ശാരോൺ ഫെലോഷിപ്പ്  സഭാ ഹാളിൽ  സംഘടിപ്പിച്ചു.  ജെറി തോമസ്,  ജെയ്സ് പാണ്ടനാട്, അനിൽകുമാർ  വി അയ്യപ്പൻ, ഡോ. ഫാദർ ജോൺസൺ തേക്കടയിൽ, ഡോ. വിനിൽ പോൾ എന്നിവർ പ്രസംഗിച്ചു. 
അഡ്വ. ടി.ജി. മോഹൻദാസ്, ശശികല ടീച്ചർ എന്നിവരുടെ വാദങ്ങൾക്ക് മറുപടി നൽകി.  പാനൽ ചർച്ചയും ചോദ്യോത്തര സെഷനും നടന്നു. പാസ്റ്റർ പോൾ മാള മോഡറേറ്റർ ആയിരുന്നു. ഡോ. കെ. വി. സൈമൺ, ജയ്‌മോഹൻ അതിരുങ്കൽ, ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ ആശംസകൾ അറിയിച്ചു.

വിശ്വാസ സമർത്ഥന  പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.  ബിഷപ്പ് മാർ ഔഗേൻ കുര്യാക്കോസ് പുസ്തക പ്രകാശനം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റഡീസ് തലവൻ  ഡോ. പോൾ പുളിക്കൻ  പുസ്തകം ഏറ്റുവാങ്ങി. ഗോഡ്സൺ കളത്തിൽ (ജനറൽ കോ-ഓർഡിനേറ്റർ), ബാലസുബ്രഹ്മണ്യൻ കെ, അജീഷ് ജോസഫ്, ഫിന്നി വർഗീസ്, സി ജെ വർഗീസ്, ജോയൽ ജോസഫ്, പാസ്റ്റർ സി വി ലാസർ, പാസ്റ്റർ ബെൻ റോജർ, ജേക്കബ് പി പി, സെരൂബ് കെ ബേബി എന്നിവർ നേതൃത്വം നൽകി.

Advt.