ഐപിസി കൊല്ലം സൗത്ത് സെന്റർ സുവിശേഷ യോഗവും സംഗീതവിരുന്നും സെപ്റ്റം. 4 മുതൽ
കൊല്ലം: ഐപിസി കൊല്ലം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീതവിരുന്നും സെപ്റ്റം. 4 മുതൽ 6 വരെ ജവഹർ ബാലഭവനിൽ വൈകിട്ട് 5.30 മുതൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ റിച്ചാർഡ് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, സാം ജോർജ്, സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. സെപ്റ്റം. 7 ഞായറാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്ന സംയുക്തരാധനയോടെ കൺവെൻഷൻ സമാപിക്കും.



