വെള്ളപ്പൊക്ക ബാധിതർക്ക് ഒരു കൈതാങ്ങ്


വെള്ളപ്പൊക്ക ബാധിതർക്ക് ഒരു കൈതാങ്ങ്
ad
ad
ad

വെങ്ങൽ: ഇക്കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതത്തിൽ ഏറെ പ്രയാസമനുഭവിച്ച അർഹരായ കുടുംബങ്ങൾക്ക്  ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "വെള്ളപ്പൊക്ക ബാധിതർക്ക് ഒരു കൈത്താങ്ങ്" എന്ന പേരിൽ സഹായം നൽകും.

ഉദാരമതികളായ ചില വ്യക്തികളും ബാംഗ്ലൂരിലെ ചില പ്രധാന സഭകളുമാണ് ഗുഡ്ന്യൂസിലൂടെ സഹായമെത്തിക്കാനുള്ള സാമ്പത്തിക സഹായം നൽകിയത്.

സഹായ വിതരണം സെപ്റ്റംബർ 28 ന് തിങ്കളാഴ്ച രാവിലെ 9.30 ന് ഐപിസി എബനേസർ വേങ്ങൽ സഭാഹാളിൽ നടക്കും. അഡ്വ.വർഗ്ഗീസ് മാമ്മൻ  എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കും. കൂടാതെ വിവിധ ജനപ്രതിനിധികളും പങ്കെടുക്കും. ഗുഡ്ന്യൂസിൻ്റെ കണ്ണാടക സ്റ്റേറ്റ് കോർഡിനേറ്റർ ചാക്കോ കെ. തോമസ്, കോർഡിനേറ്റിംഗ് എഡിറ്റർ  നിബു വെള്ളവന്താനം എന്നിവർ പങ്കെടുക്കും. 

സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർ ബിനോയി മാത്യു, ജോജി ഐപ്പ്, പാസ്റ്റർ അജു അലക്സ് എന്നിവർ നേതൃത്വം നൽകും.