അടിയന്തിര പ്രാർത്ഥനയ്ക്ക്
കൊട്ടാരക്കര: ഏ.ജി കൊട്ടാരക്കര സെക്ഷനിൽ അമ്പലക്കര സഭാ ശുശ്രുഷകൻ പാസ്റ്റർ എബ്രഹാം കോശിയുടെ മകൻ ബ്ലസ്സൻ എറണാകുളത്ത് ബുധനാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കൊട്ടാരക്കര വിജയ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്നു.
സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഹമ്പിൽ കയറി വാഹനം സ്ലിപ്പ് ചെയ്ത് വീഴുകയായിരുന്നു. ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ടായിട്ടുണ്ട്. കൈയ്ക്ക് ഫ്രാക്ചറും സംഭവിച്ചിട്ടുണ്ട്. കൈയിൽ ഷോൾഡർ ബാഗ് ഇട്ടിരിക്കുകയാണ്. അഞ്ചു ദിവസത്തിന് ശേഷം കുറവില്ലെങ്കിൽ MRI സ്കാൻ നടത്തി തുടർചികിത്സ തീരുമാനിക്കേണ്ടതായി വരും.
ബ്ലസ്സന്റെ പൂർണ്ണ സൗഖ്യത്തിനായും, യാതൊരു ശസ്ത്രക്രിയയും ആവശ്യമായി വരാതിരിക്കാനും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.




