ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് ഉണർവ്വ് 2026 കൺവൻഷൻ ജനു.1 മുതൽ
മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട്ന്റെയും കാർത്തികപ്പള്ളി ഐപിസി രഹബോത്ത് സഭയുടെയും ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് കൺവെൻഷൻ 'ഉണർവ്വ് 2026' ജനുവരി 1 വ്യാഴം മുതൽ 4 ഞായർ വരെ കാർത്തികപ്പള്ളി ഐപിസി രഹബോത്ത് നഗറിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി (ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ കെ.സി. ജോൺ (ഐപിസി മുൻ ജനറൽ പ്രസിഡന്റ്), പാസ്റ്റർ റെജി മാത്യു കുമ്പനാട് സുരേഷ് ബാബു (തിരുവനന്തപുരം), ഷാജൻ ജോർജ് (കോട്ടയം) പ്രസംഗിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെ പവർ കോൺഫറൻസും നടക്കും. പ്രശസ്ത ഗായകരായ ജീസൺ ആന്റണി, ജോയൽ പടവത്ത് എന്നിവരോട് കൂടെ പാസ്റ്റർ മനോജ് ജേക്കബ് മാത്യു, പാസ്റ്റർ ടിജു ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ക്വയറും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.
പാസ്റ്റർ സാംജി ജോൺ (സെക്രട്ടറി), സാം ജോൺ (ജോ. സെക്രട്ടറി ), ക്യാപ്റ്റൻ കെ.ജി. ജോയിസ് (ട്രഷറർ ) തുടങ്ങിയവർ നേതൃത്വം നൽകും. പാസ്റ്റർ സുനിൽ ജോസഫ് ജനറൽ കൺവീനറായും ചെറിയാൻ എൻ. ജോർജ് ജോ. കൺവീനറായും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. കൺവെൻഷൻ തത്സമയം ഗുഡ്‌ന്യൂസിൽ വീക്ഷിക്കാം
പാസ്റ്റർ ലിജു പി. സാമുവേൽ , പാസ്റ്റർ സൈജുമോൻ കെ (പബ്ലിസിറ്റി കൺവീനിയേഴ്സ് )

