ഐപിസി കോഴിക്കോട് സെന്ററിന് പുതിയ ഭാരവാഹികൾ
കോഴിക്കോട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കോഴിക്കോട് സെന്റർ ജനറൽ ബോഡി യോഗം ജൂൺ 28ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു എബ്രഹാമിന്റെ നേതൃത്വത്തിൽ പുതുപ്പാടി ഐപിസി ചർച്ചിൽ വച്ച് നടന്നു. 2025-26 വർഷത്തേക്കുള്ള ഭരണ സമിതിയെ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി പാസ്റ്റർ ബാബു എബ്രഹാമിനെയും (സെന്റർ മിനിസ്റ്റർ ), വൈസ് പ്രസിഡന്റ് ആയി പാസ്റ്റർ പി പി തമ്പിയെയും
സെക്രട്ടറി & ട്രഷറർ ആയി പാസ്റ്റർ പി.സി. മാത്യുവിനേയും ജോ. സെക്രട്ടറിയായി പാസ്റ്റർ ജോയ്കുട്ടി ജോർജിനേയും
കമ്മറ്റി അംഗങ്ങളായി
പാസ്റ്റർ ഇ. എം ജോർജ്,
ശശികുമാർ, രൂപേഷ് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
ഇവാഞ്ചലിസം ഡയറക്ടർ ആയി പാസ്റ്റർ ജോയ്കുട്ടി
ജോർജിനെയും പബ്ലിസിറ്റി കൺവീനർ ആയി പാസ്റ്റർ ഷാജി ആന്റണിയെയും സൺഡേസ്കൂൾ- പി വൈ പി എ ഡയറക്ടർ
ആയി ജേക്കബ് ജോണിനെയും പ്രയർ കൺവീനർ ആയി
പാസ്റ്റർ പീറ്ററിനെയും
തെരഞ്ഞെടുത്തു.
Advertisement




























































